കോട്ടയം: ബാങ്കിൽനിന്നെന്ന് പറഞ്ഞ് ഫോൺവിളിയെത്തിയതിനു പിന്നാലെ കോട്ടയം സി.എം.എസ് കോളജ് അധ്യാപകരുടെ അക്കൗണ്ടിൽനിന്ന് ഒാൺലൈനിലൂടെ നഷ്ടമായത് ഒന്നരലക്ഷം. ബയോടെക്നോളജി വിഭാഗം അധ്യാപകന് ഡോ. ജിനുജോൺ, ഫിസിക്സ് വിഭാഗം അധ്യാപിക ഡോ. നുജ എന്നിവരാണ് തട്ടിപ്പിനിരയായത്.
ശനിയാഴ്ചയാണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്. തട്ടിപ്പിനിരയായ ഡോ. ജിനുേജാൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: ശനിയാഴ്ച രാവിലെ എസ്.ബി.ഐയുടെ പുതിയ എ.ടി.എം കാര്‍ഡ് വന്നിട്ടുണ്ടെന്ന സന്ദേശം മൊബൈലില്‍ ലഭിച്ചു. കൊട്ടാരക്കര, കോട്ടയം, എം.ജി സർവകലാശാല എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിൽ അക്കൗണ്ടുള്ളതിനാൽ കൊട്ടാരക്കരയിലെ വീട്ടിലേക്ക് അയച്ച് മടങ്ങിയ കാർഡ് ബാങ്കിൽ തിരിച്ചെത്തിയപ്പോൾ വിളിക്കുന്നതാണെന്നാണ് കരുതിയത്. പിന്നീട്, മൊബൈലില്‍ കാള്വരുകയും കാര്‍ഡ് ബ്ലോക്കാണെന്ന് അറിയിക്കുകയും ചെയ്തു. സംശയം തോന്നി ട്രൂകോളർ പരിശോധിച്ചപ്പോൾ എസ്.ബി.െഎെയന്നാണ് എഴുതിക്കാണിച്ചത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും തട്ടിപ്പുകാരന് പറഞ്ഞതോടെ വിശ്വാസമായി. ഇംഗ്ലീഷിലായിരുന്നു സംസാരം.
ഇതിനിടെ, കാര്‍ഡ് ബ്ലോക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഒരുലിങ്ക് അയച്ചിട്ടുണ്ടെന്നും ഫോണ്‍കട്ട് ചെയ്യാതെ അതിലുള്ള നമ്പര്‍ പറയണമെന്നും പറഞ്ഞു. അക്കങ്ങള്‍ പറഞ്ഞതിനു പിന്നാലെ, കാര്‍ഡ് രണ്ടുമിനിറ്റിനുള്ളില്‍ ആക്ടിവേറ്റാകുമെന്ന സന്ദേശത്തോടെ ഫോണ്‍സംഭാഷണം അവസാനിപ്പിച്ചു. സംശയം തോന്നി, ഇൻറര്‍നെറ്റ് മുഖേന അക്കൗണ്ട് വിവരങ്ങള്‍ തിരക്കിയപ്പോൾ 19,999 വീതം രണ്ടുതവണയായും പിന്നീട് 39,998 രൂപയും ഉൾെപ്പടെ 79,997 രൂപ കുറഞ്ഞതായി കണ്ടെത്തി. തുടർന്ന് സമീപത്തെ എസ്.ബി.ഐ ബ്രാഞ്ചിലെത്തി വിവരങ്ങള്‍ പറയുന്നതിനിടെ മറ്റ് അക്കൗണ്ടിൽനിന്ന് 62,000 രൂപ കൂടി നഷ്ടമായി. 1,41,997 രൂപ നഷ്ടമായതോടെ മുഴുവൻ അക്കൗണ്ടും മരവിപ്പിക്കുകയായിരുന്നു. തുടർന്ന് സൈബര്‍ സെല്ലിലും ഈസ്റ്റ് പൊലീസിലും പരാതി നൽകി.
ഇതേപോലെ സന്ദേശംകിട്ടിയ ഫിസിക്സ് ഡിപ്പാർട്മെൻറിലെ അധ്യാപികയായ ഡോ. നുജയുടെ 11,000 രൂപയും തട്ടിപ്പുസംഘം കവർന്നു. ഒ.ടി.പിപോലുമില്ലാതെ അക്കൗണ്ടില്‍നിന്ന് പണം ചോര്‍ത്തിയതോടെ നിക്ഷേപം സുരക്ഷിതമല്ലെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.