കോട്ടയം: കറന്‍സിരഹിത സമ്പദ് വ്യവസ്ഥക്ക് പ്രചാരണം ശക്തമായി തുടരുമ്പോഴും നോട്ട് പ്രതിസന്ധിയില്‍ വലഞ്ഞ് സാധാരണക്കാര്‍. ട്രഷറികളില്‍ പലയിടത്തും ആവശ്യത്തിന് പണം എത്താത്തതിനാല്‍ ഇനിയും ശമ്പളവും പെന്‍ഷനും കിട്ടാത്തവരും നിരവധി. ട്രഷറികളില്‍ ആവശ്യമുള്ള പണത്തിന്‍െറ പകുതിപോലും വെള്ളിയാഴ്ചയും കിട്ടാതായതോടെ ശമ്പള, പെന്‍ഷന്‍കാര്‍ പണത്തിനു നെട്ടോട്ടമാണ്. വരുന്ന മൂന്നുദിവസം ബാങ്കുകള്‍ക്കും ട്രഷറിക്കും അവധിയായതും ആശങ്ക വര്‍ധിപ്പിക്കുന്നു.
വെള്ളിയാഴ്ച 70-80 കോടി മാത്രമാണ് വിവിധ ട്രഷറികളില്‍ എത്തിയതെന്നാണ് കണക്ക്. പ്രധാന നഗരങ്ങളിലെ ട്രഷറികളിലും ബാങ്കുകളിലും പണം നാമമാത്രമായി ലഭിക്കുന്നുണ്ടെങ്കിലും മലയോര ജില്ലകളില്‍ ഗ്രാമങ്ങളിലെല്ലാം പണപ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. മൂന്നുദിവസത്തെ അവധിയില്‍ എ.ടി.എമ്മുകളും നിശ്ചലമാകുന്നതോടെ ദുരിതം ഇരട്ടിയാവും. ഇന്നുമുതല്‍ എ.ടി.എമ്മുകളില്‍പോലും പണം ഉണ്ടാകില്ളെന്ന സൂചനകളാണ് ബാങ്ക് അധികൃതരും നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.