പാലക്കാട്: കണ്ണാടി സർവീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയ സംഭവത്തിൽ പാലക്കാട് സി.പി.എമ്മിൽ അച്ചടക്ക നടപടി. ബാങ്ക് സെക്രട്ടറി വി. സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും. നാലു പേരെ സസ്പെൻഡ് ചെയ്യാനും രണ്ടു പേരെ തരംതാഴ്ത്താനും പുതുശ്ശേരി ഏരിയ കമ്മിറ്റി തീരുമാനിച്ചു.
ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളെയാണ് സസ്പെൻഡ് ചെയ്യുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്ന് എലപ്പുള്ളി, പുതുശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി. ഹരിദാസ്, ഉണ്ണികൃഷ്ണൻ എന്നിവരെ തരംതാഴ്ത്തും. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് 13 പേർക്ക് താക്കീതും നൽകും.
പുതുശ്ശേരി ഏരിയ കമ്മിറ്റിയുടെ ശിപാർശ പാലക്കാട് ജില്ലാ കമ്മിറ്റിക്ക് കൈമാറി. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ അച്ചടക്ക നടപടി പ്രാബല്യത്തിലാക്കാനാണ് ഏരിയ കമ്മിറ്റിയുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.