ബാങ്ക് വായ്പ വകമാറ്റൽ: പുതുശ്ശേരി സി.പി.എമ്മിൽ അച്ചടക്ക നടപടി; ഒരാളെ പുറത്താക്കും
text_fieldsപാലക്കാട്: കണ്ണാടി സർവീസ് സഹകരണ ബാങ്കിലെ വായ്പ വകമാറ്റിയ സംഭവത്തിൽ പാലക്കാട് സി.പി.എമ്മിൽ അച്ചടക്ക നടപടി. ബാങ്ക് സെക്രട്ടറി വി. സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും. നാലു പേരെ സസ്പെൻഡ് ചെയ്യാനും രണ്ടു പേരെ തരംതാഴ്ത്താനും പുതുശ്ശേരി ഏരിയ കമ്മിറ്റി തീരുമാനിച്ചു.
ബാങ്ക് മുൻ ഭരണസമിതി അംഗങ്ങളെയാണ് സസ്പെൻഡ് ചെയ്യുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന്ന് എലപ്പുള്ളി, പുതുശ്ശേരി മുൻ പഞ്ചായത്ത് പ്രസിഡന്‍റുമാരായ വി. ഹരിദാസ്, ഉണ്ണികൃഷ്ണൻ എന്നിവരെ തരംതാഴ്ത്തും. സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് 13 പേർക്ക് താക്കീതും നൽകും.
പുതുശ്ശേരി ഏരിയ കമ്മിറ്റിയുടെ ശിപാർശ പാലക്കാട് ജില്ലാ കമ്മിറ്റിക്ക് കൈമാറി. ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ അച്ചടക്ക നടപടി പ്രാബല്യത്തിലാക്കാനാണ് ഏരിയ കമ്മിറ്റിയുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.