ബാങ്കുകള്‍ റിക്കവറി നടപടികള്‍ നിര്‍ത്തിവയ്‌ക്കണം; കെ.എസ്‌.ഇ.ബി ഉള്‍പ്പടെ കുടിശിക പിരിവ് നീട്ടിവയ്‌ക്കണമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ഗുരുതരമായ കൊവിഡ് സാഹചര്യമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇപ്പോള്‍ ഓക്‌സിജന്‍ ക്ഷാമം വലുതായില്ല, സംഭരിക്കുന്ന ഓക്‌സിജ​െൻറ അളവ് ജില്ലാതല സമിതി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമായത്ര ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണം എന്നാല്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ സംഭരിച്ച്‌ വയ്‌ക്കരുത്. മതിയായ ഓക്‌സിജന്‍ സംഭരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ മെഡിക്കല്‍ റാപ്പിഡ് റെസ്‌പോൺസ്​ ടീമില്‍ ഉള്‍പ്പെടുത്തും. കെ.എസ്‌.ഇ.ബിയും കുടിവെള‌ള പിരിവും രണ്ട് മാസത്തേക്ക് നീട്ടി വയ്ക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ബാങ്കുകള്‍ റിക്കവറിക്ക് വേണ്ടിയുള‌ള നടപടി നിര്‍ത്തിവയ്‌ക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Banks should stop recovery measures says cm pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.