പന്തളം : പന്തളം എൻ.എസ്.എസ് കോളജിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുകൂലിച്ചും പ്രതികൂലിച്ചും ബാനറുകൾ. ഇതിനിടെ, ഗവർണറുടെ കോലം എസ്.എഫ്.െഎ പ്രവർത്തകർ കത്തിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് വൻ സുരക്ഷ ഒരുക്കി. ആരിഫ് മുഹമ്മദ് ഖാന് എതിരെ ആദ്യം എസ്.എഫ്.ഐയുടെ ബാനറാണ് പ്രത്യക്ഷപ്പെട്ടത്. ബാനർ നീക്കണമെന്ന് എ.ബി.വി.പി ആവശ്യപ്പെട്ടതോടെ കോളജ് ക്യാമ്പസിൽ സംഘർഷവസ്ഥ ഉടലെടുത്തു. തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി. കോളജിെൻറ പ്രധാന ഗേറ്റിൽ എം.സി റോഡ് അരികിലായി എസ്.എഫ്.ഐ യുടെ ബാനർ ആദ്യം ഉയർന്നത്.
മസ്തിഷ്കത്തിന് പകരം പേറുന്നത് മനുസ്മൃതിയെങ്കിൽ ഗവർണറിന് ഭരണഘടന പഠിപ്പിക്കുമെന്നായിരുന്നു എസ്.എഫ്.ഐയുടെ ബാനർ. ബാനർ നീക്കാൻ എസ്എഫ്ഐ കൂട്ടാക്കാതിരുന്നതോടെ എ.ബി.വി.പിയുടെ ബാനറും കോളജിെൻറ പ്രധാന ഗേറ്റിൽ ഉയർത്തി. നട്ടെല്ലുള്ളൊരു ചാൻസൽക്ക് എ.ബി.വി.പിയുടെ ഐക്യദാർഢ്യം എന്നായിരുന്നു ബാനറിെൻറ ഉള്ളടക്കം, ചേരിതിരിഞ്ഞ് ബാനർ ഉയർന്നതോടെ ചെറിയതോതിൽ സംഘർഷാവസ്ഥ ഉടലെടുത്തു.
പൊലീസ് എത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ഉച്ചയോടെ എസ്.എഫ്.ഐ പ്രവർത്തകർ കോളജിന് സമീപത്തെ ഗേറ്റിനു മുമ്പിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാെൻറ കോലം കത്തിച്ചു. പന്തളം എൻ.എസ്.എസ് കോളേജിലെ എ.ബി.വി.പി പ്രവർത്തകരായ മാളവിക ഉദയരെയും സുധിയെയും കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർമാരായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നോമിനിറ്റ് ചെയ്തിരുന്നു. പിന്നീട് കോടതിവിധി അടിസ്ഥാനത്തിൽ മരവിപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.