തിരുവനന്തപുരം: സംസ്ഥാനത്ത് ടൂ സ്റ്റാർ ഹോട്ടലുകൾക്കും ബാർ അനുവദിക്കുന്നതിനുള്ള നീക്കം ശക്തം. ത്രീ സ്റ്റാർ ഹോട്ടലുകൾക്കും ബാർ ലൈസൻസ് നൽകിയ സാഹചര്യത്തിലാണ് ഹോട്ടലുടമകൾ നീക്കം ശക്തമാക്കിയത്. ഇൗ നീക്കത്തിന് ഭരണതലത്തിൽനിന്നുതന്നെ പിന്തുണയുണ്ടെന്നാണ് ബാറുടമകൾ അവകാശപ്പെടുന്നത്. ഇതുസംബന്ധിച്ച കേസ് ഹൈകോടതിയുടെ പരിഗണനയിലാണ്. ഒാണം കഴിഞ്ഞ് ഇൗ വിഷയത്തിൽ സർക്കാറിെൻറ വാദം കോടതി കേൾക്കും.
സർക്കാറിെൻറ ഉദാരമായ മദ്യനയത്തിെൻറ സാഹചര്യത്തിൽ അനുകൂല നിലപാടുണ്ടാകുമെന്നാണ് ബാറുടമകളുടെ പ്രതീക്ഷ. അതോടെ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ബാറുകൾ നിരോധിച്ച് ഇറക്കിയ ഉത്തരവുതന്നെ ഇല്ലാതാകുകയും മദ്യവിപണനം വ്യാപകമാകുമെന്നും ചൂണ്ടിക്കാട്ടുന്നു. ത്രീ സ്റ്റാറിന് താഴെയുള്ള നാന്നൂറോളം ബാറുകളുണ്ടെന്നാണ് ബാറുടമകൾ അവകാശപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് മുമ്പുതന്നെ പല കേന്ദ്രങ്ങളിൽനിന്നും ഇതുസംബന്ധിച്ച ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അത് പാലിക്കപ്പെടുമെന്ന വിശ്വാസവും അവർ പ്രകടിപ്പിക്കുന്നു. ഇൗ ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ബാർ കോഴ ആരോപണത്തിലുൾപ്പെടെ കഴിഞ്ഞ സർക്കാറിെൻറ കാലത്തുണ്ടായത്. സാധാരണക്കാർക്ക് ആശ്രയം ടൂ സ്റ്റാർ ബാറുകളാണെന്നുള്ള ന്യായമാണ് ബാറുടമകൾ കോടതിക്ക് മുമ്പാകെ അവതരിപ്പിച്ചിട്ടുള്ളത്. അനുകൂല ഉത്തരവുണ്ടാകുകയാണെങ്കിൽ അനുമതി നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിക്കില്ലെന്നാണ് സർക്കാർ, എക്സൈസ് വകുപ്പുകൾ നൽകുന്ന വിവരം.
വിലകുറഞ്ഞ നല്ല മദ്യം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും എക്സൈസ് വകുപ്പ് പറയുന്നു. ബാറുകൾ അടച്ചുപൂട്ടിയതും ബിവറേജസ് കൺസ്യൂമർ ഒൗട്ട്ലെറ്റുകളുടെ എണ്ണക്കുറവുമാണ് സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം ശക്തമാക്കുന്നതെന്നാണ് വകുപ്പിെൻറ വിലയിരുത്തൽ. ആ സാഹചര്യങ്ങൾ പരിഗണിച്ച് കൂടുതൽ ബിവറേജസ് ഒൗട്ട്െലറ്റുകൾ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്. ഒൗട്ട്ലെറ്റുകൾ പൂട്ടുന്നതും മാറ്റിസ്ഥാപിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകൾമൂലം ഇനി മുതൽ സ്വന്തം കെട്ടിടങ്ങളിൽ ഒൗട്ട്ലെറ്റുകൾ ആരംഭിച്ചാൽ മതിയെന്നാണ് ബിവറേജസ് കോർപറേഷെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.