കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസിെൻറ അന്വേഷണം അവസാനഘട്ടത്തിലെന്ന് സർക്കാർ ഹൈകോടതിയിൽ. അന്വേഷണം പൂർത്തീകരിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും കോടതിയെ അറിയിച്ചു. ബാർ കോഴക്കേസിെൻറ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് നോബിൾ മാത്യു നൽകിയ ഹരജിയിലാണ് സർക്കാറിെൻറ വിശദീകരണം. തുടർന്ന് ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ സിംഗിൾബെഞ്ച് മാറ്റി.
അന്വേഷണങ്ങളും റിപ്പോർട്ട് സമർപ്പിക്കലും ആവർത്തിക്കപ്പെടുേമ്പാഴും ആരോപണങ്ങളും പരാതികളും തുടരുന്ന സാഹചര്യത്തില്‍ കേസിൽ അന്വേഷണം പുരോഗമിക്കുന്നില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ പൊതുജനത്തിന് വിശ്വാസമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.