തിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ ബാർ കോഴക്കേസ് പരിഗണിക്കുന്നത് വിജിലൻസ് കോടതി ജൂലൈ ഏഴിലേക്ക് മാറ്റി. അഴിമതി നിരോധന നിയമം അനുസരിച്ച് സർക്കാർ ജീ വനക്കാർക്കെതിരെ കേസെടുക്കണമെങ്കിൽ മുൻകൂർ അനുമതി നേടണം. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ചിരുന്ന മൂന്ന് റിപ്പോർട്ടുകളിലും ഇത് ഇല്ലായിരുന്നു. ആ സാഹചര്യത്തിൽ വിജിലൻസ് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ജഡ്ജി അജിത്കുമാർ ആരാഞ്ഞിരുന്നു.
വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ നിലപാട് അറിയിക്കാൻ പരാതിക്കാരുടെ അഭിഭാഷകരാരും ഇല്ലായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ചൂടുപിടിച്ചപ്പോൾ കേസ് നൽകിയ കക്ഷികൾ മാറിനിൽക്കുന്നത് ശ്രദ്ധേയമാണ്. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്ന ഹരജികളാണ് കോടതി പരിഗണിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ, എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി. മുരളീധരൻ എന്നിവരാണ് ഹരജി നൽകിയവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.