ബാർകോഴ: അന്വേഷണ ഉ​േദ്യാഗസ്ഥന്​ കോടതി വിമർശനം

തിരുവനന്തപുരം: ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് കോടതി വിമർശനം. എൽ.ഡി.എഫ്​ കൺവീനർ എ. വിജയരാഘവനെ ഹരജിയിൽ കക്ഷിയാക്കണമെന്ന അപേക്ഷ ബുധനാഴ്​ച പരിഗണിക്കും. മുൻ ധനമന്ത്രി കെ.എം. മാണിക്ക് ക്ലീൻചിറ്റ്​ നൽകിയ റിപ്പോർട്ട് തള്ളണമെന്ന പരാതിക്കാരൻ ബിജു രമേശി​​​െൻറ ഹരജിയുടെ വാദത്തിനിടെയായിരുന്നു​ കോടതി വിമർശനം. 

ബാർ അസോസിയേഷൻ പ്രതിനിധികൾ പിരിച്ചെടുത്ത തുകയുടെ കാര്യത്തിൽ തർക്കമില്ലെങ്കിലും  അത് എവിടെ പോയെന്ന കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തതയില്ലെന്ന്​ വാദിഭാഗം ചൂണ്ടിക്കാട്ടി. ഇത് അന്വേഷിച്ച് കണ്ടെത്തേണ്ട ബാധ്യത നിറവേറ്റിയിട്ടില്ലെന്നും കുറ്റം ചുമത്തി കേസെടുത്ത ശേഷം തെളിവില്ലെങ്കിൽ പ്രതിയെ കുറ്റമുക്തനാക്കേണ്ടത് കോടതിയുടെ ബാധ്യതയാണെന്നുമുള്ള ബിജു രമേശി​​​െൻറ അഭിഭാഷക​​​െൻറ വാദം കോടതി ശരി​െവച്ചു. വാദം ശരി​െവച്ചാണ്​​ അന്വേഷണോദ്യോഗസ്ഥനെ കോടതി വിമർശിച്ചത്​. ഹരജിയിൽ വാദം പൂർത്തിയായി. 

യു.ഡി.എഫ് ഭരണകാലത്ത് രണ്ടുതവണയാണ് കെ.എം. മാണിക്ക്​ ക്ലീൻചിറ്റ്​ നൽകി റിപ്പോർട്ട് സമർപ്പിച്ചത്. ബാർ കോഴക്കേസ് ആദ്യം അന്വേഷിച്ച ആർ. സുകേശൻ നൽകിയ റിപ്പോർട്ട് കോടതി നിരസിച്ചിരുന്നു. ഇതിനെതിരെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ച് തുടരന്വേഷണ ഉത്തരവ് സമ്പാദിച്ചത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ കേസിൽ മൂന്നാമതും അന്വേഷണത്തിന് ഉത്തരവിട്ടു. വി.എസ്. അച്യുതാനന്ദൻ, എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, ബാറുടമ ബിജു രമേശ്, ബി.ജെ.പി നേതാവ് വി. മുരളീധരൻ എന്നിവരാണ് ഹരജിക്കാർ. കെ.എം. മാണി ബാർ ഉടമകളിൽനിന്ന്​ ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 
 

Tags:    
News Summary - Bar scam case: Vigilance court- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.