കാസർകോട്: ബാർ കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തെളിഞ്ഞുവെന്നും കെ.എം. മാണിക്കും യു.ഡി.എഫിനും എതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കാസർകോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജു രമേശിെൻറ പുതിയ വെളിപ്പെടുത്തലോടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇനി യു.ഡി.എഫിലേക്ക് തിരിച്ചുവരുമോ എന്ന് പറയേണ്ടത് കെ.എം. മാണിയാണ്. അദ്ദേഹം നിഷ്പക്ഷമായ നയം സ്വീകരിച്ച് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. ജനതാദളിെൻറ വരവും പോക്കും ഒരുനിലക്കും യു.ഡി.എഫിെൻറ ജയപരാജയങ്ങളെ ബാധിക്കുന്നതല്ല. അവർ വന്നതും അറിഞ്ഞിട്ടില്ല, പോയതും അറിഞ്ഞിട്ടില്ല. അതൊരു ഷോർട്ട് ടൈം ബന്ധമായിരുന്നു.
ദേശീയ സാഹചര്യങ്ങൾ പരിഗണിച്ച് സി.പി.എം മതേതര മുന്നണിയുടെ ഭാഗമാവണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. സംസ്ഥാന യാഥാർഥ്യങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ, ദേശീയതലത്തിൽ യോജിക്കണം. ബി.ജെ.പിയുമായി താരതമ്യം ചെയ്യുേമ്പാൾ മതേതരത്വത്തോടും സോഷ്യലിസത്തോടും അടുപ്പമുള്ള പാർട്ടിയാണ് കോൺഗ്രസ്. ബി.ജെ.പിക്ക് താൽപര്യം മുതലാളിമാരിലാണ്. രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പോകുന്നതും കുറിതൊടുന്നതും വർഗീയവുമല്ല, വിഭാഗീയവുമല്ല. കോൺഗ്രസിൽ സ്ഥിരമായി ക്ഷേത്രസന്ദർശനം നടത്തുന്നവർ ധാരാളമുണ്ട്. അതും ബി.ജെ.പി അനുവർത്തിക്കുന്ന നയങ്ങളും ഒരുപോലെയല്ല^ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.