െകാച്ചി: മുൻ മന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസിെല തുടരന്വേഷണം എപ്പോൾ പൂർത്തിയാക്കാനാവുമെന്ന് ഹൈകോടതി. ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് സമര്‍പ്പിക്കാൻ വിജിലന്‍സിനോട് നിർദേശിച്ച കോടതി ഹരജി ഇൗ മാസം 15ന് പരിഗണിക്കാൻ മാറ്റി. തുടരന്വേഷണത്തിനെതിരെ കെ.എം. മാണി സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണനയിലുള്ളത്.
തനിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് അന്വേഷണസംഘം രണ്ടുതവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും വിജിലന്‍സ് കോടതി രണ്ടുതവണയും തുടരന്വേഷണത്തിന് ഉത്തരവിടുകയാണ് ചെയ്തതെന്നും ഇത് നിയമപരമല്ലെന്നും കേസ് റദ്ദാക്കണമെന്നും മാണി ഹരജിയിൽ പറയുന്നു. പുതിയ തെളിവുകളോ വസ്തുതകളോ ഇല്ലാതെ തുടരന്വേഷണം നടത്താനാവില്ലെന്ന ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥക്ക് വിരുദ്ധമാണ് വിജിലന്‍സ് കോടതിയുടെ നടപടിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.