ബാര്‍ കോഴ: തുടരന്വേഷണത്തിന് കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണം –ഹൈകോടതി

കൊച്ചി: മുന്‍ മന്ത്രി കെ.എം. മാണിക്കെതിരെ ആരോപണമുയര്‍ന്ന ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കണമെന്ന് ഹൈകോടതി. ഇതുവരെ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശ്രദ്ധയില്‍പെടാതെപോയ എന്തെങ്കിലും വിഷയം പുതുതായി കണ്ടത്തെിയിട്ടുണ്ടോയെന്നും തുടരന്വേഷണം അനുവദിക്കാന്‍ അടിസ്ഥാനമായ കാര്യങ്ങള്‍ ഉണ്ടോയെന്നും രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്‍െറ ഇടക്കാല ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

അതേസമയം, തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജിയില്‍ കക്ഷിചേരാന്‍ ബി.ജെ.പി നേതാവ് അഡ്വ. നോബിള്‍ മാത്യു നല്‍കിയ ഹരജി കോടതി വിമര്‍ശനത്തോടെ തള്ളി. വിജിലന്‍സ് അന്വേഷിച്ച് ആരോപണത്തില്‍ കഴമ്പില്ളെന്ന് കണ്ടത്തെിയ സാഹചര്യത്തില്‍ തനിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാണി കോടതിയെ സമീപിച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ആര്‍. സുകേശന്‍ മുഖ്യ സാക്ഷികളെ ചോദ്യം ചെയ്തിരുന്നില്ളെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു നോബിള്‍ മാത്യുവിന്‍െറ ആവശ്യം. എന്നാല്‍, കേസുമായി ബന്ധമില്ലാത്ത മൂന്നാം കക്ഷി മാത്രമായ ഹരജിക്കാരന് തുടരന്വേഷണം ആവശ്യപ്പെട്ട് കക്ഷിചേരാനുള്ള സാധുത മനസ്സിലാവുന്നില്ളെന്ന് കോടതി വിലയിരുത്തി.

Tags:    
News Summary - bar scam highcourt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.