മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളി കൂടി. വയനാട് വടുവൻചാൽ മേലെ വെള്ളേരി സുധാകരന്റെ മകൻ സുമേഷാണ് മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കസിലെ ജീവനക്കാരനായിരുന്നു. ഇതോടെ അപകടത്തിൽ മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി.
വയനാട് പനമരം വിളമ്പുകണ്ടം ഏച്ചോം സ്വദേശി ജോമിഷ് ജോസഫ് (35), കോട്ടയം ചിറക്കടവ് മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് എ.എം. ഇസ്മായിലിന്റെ മകൻ സസിൻ ഇസ്മായിൽ (29) എന്നീ മലയാളികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച തിരിച്ചറിഞ്ഞിരുന്നു. േജാമിഷിന്റെ മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ചേക്കും.
ഇതോടെ ആകെ മരണസംഖ്യ 50 ആയി ഉയർന്നു. ബാർജിലെ ഏഴു മലയാളികളുൾപെടെ 26 പേരും ബാർജ് കെട്ടിവലിച്ച് കരക്കടുപ്പിക്കാൻ ചെന്ന വെസ്സലിലെ 11 പേരുമടക്കം 37 പേരെ ഇനിയും കണ്ടെത്താനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.