കാറ്റിൽനിന്ന്​ 500​ മെഗാവാട്ട് വൈദ്യുതിക്ക് പദ്ധതി

തി​രു​വ​ന​ന്ത​പു​രം: കാ​റ്റി​ൽ നി​ന്ന്​​ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി. 500 മെ​ഗാ​വാ​ട്ട്​ ശേ​ഷി നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ഉ​ട​ൻ ക​ട​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ അ​നു​മ​തി ന​ൽ​കി. കാ​റ്റി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​ള്ള കേ​ര​ള​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും നി​ക്ഷേ​പ​ക​രു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്ന​തി​നു​മാ​യി കെ.​എ​സ്.​ഇ.​ബി ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ‘വി​ൻ മീ​റ്റ് 2024’ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

കാ​റ്റാ​ടി വൈ​ദ്യു​തി രം​ഗ​ത്തെ പ്ര​ധാ​ന നി​ക്ഷേ​പ​ക​ർ, ഉ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ൾ, ഹൈ ​ടെ​ൻ​ഷ​ൻ വ്യ​വ​സാ​യി​ക ഉ​പ​ഭോ​ക്തൃ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്തു. പ​ശ്ചി​മ​ഘ​ട്ട മേ​ഖ​ല​യി​ൽ കാ​റ്റി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ന് വ​ലി​യ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വി​ൻ​ഡ് എ​ന​ർ​ജി (എ​ൻ.​ഐ.​ഡ​ബ്ല്യു.​​ഇ) യു​ടെ പ​ഠ​ന​ത്തി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

150 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ 2600 മെ​ഗാ​വാ​ട്ട് വ​രെ ഉ​ൽ​പാ​ദ​ന സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഈ ​സാ​ധ്യ​ത​ക​ളെ​പ്പ​റ്റി വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി, പ്രാ​ഥ​മി​ക​മാ​യി അ​ഞ്ച് സ്ഥ​ല​ങ്ങ​ളി​ൽ കാ​റ്റാ​ടി വൈ​ദ്യു​തി പ​ദ്ധ​തി​ക​ൾ സ്ഥാ​പി​ക്കാ​നാ​ണ് കെ.​എ​സ്.​ഇ.​ബി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. രാ​മ​ക്ക​ൽ​മേ​ട്, അ​ട്ട​പ്പാ​ടി, മാ​ൻ​കു​ത്തി​മേ​ട്, പാ​പ്പ​ൻ​പാ​റ, പൊ​ന്മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​റ്റാ​ടി​പ്പാ​ട​ങ്ങ​ൾ സ​ജ്ജ​മാ​ക്കി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 500 മെ​ഗാ​വാ​ട്ട് ഉ​ൽ​പാ​ദി​പ്പി​ക്കാ​നാ​ണ്​ ശ്ര​മം.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ കാ​റ്റാ​ടി നി​ല​യ ശേ​ഷി 70 മെ​ഗാ​വാ​ട്ട്​ മാ​ത്ര​മാ​ണ്. എ​ന്നാ​ൽ, മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ൾ കാ​റ്റി​ൽ നി​ന്നു​ള്ള വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ത്തി​ൽ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഗു​ജ​റാ​ത്താ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ​ വൈ​ദ്യു​തി കാ​റ്റാ​ടി നി​ല​യ​ങ്ങ​ൾ വ​ഴി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്​ (10,415 മെ​ഗാ​വാ​ട്ട്). തൊ​ട്ടു​പി​ന്നി​ൽ ത​മി​ഴ്​​നാ​ടാ​ണ്.

10,124 മെ​ഗാ​വാ​ട്ട്​ ഉ​ൽ​പാ​ദ​ന ശേ​ഷി​യു​ള്ള ത​മി​ഴ്​​നാ​ട്​ കൂ​ടു​ത​ൽ ​മേ​ഖ​ല​ക​ളി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കി​വ​രു​ക​യു​മാ​ണ്. ക​ർ​ണാ​ട​ക, രാ​ജ​സ്ഥാ​ൻ, മ​ഹാ​രാ​ഷ്​​ട്ര, ആ​ന്ധ്ര​​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്​ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളും കാ​റ്റാ​ടി നി​ല​യ​ങ്ങ​ൾ വ​ഴി 4000 മെ​ഗാ​വാ​ട്ടി​ന്​ മു​ക​ളി​ൽ വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​ക​ളി​ൽ പ്ര​ധാ​ന​മാ​യി ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രു​ന്ന കേ​ര​ളം മ​റ്റ്​ ഊ​ർ​ജ​സ്രോ​ത​സ്സു​ക​ൾ ​വേ​ണ്ട​വി​ധം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം ഉ​യ​ർ​ത്താ​തെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​രം കാ​ണാ​നാ​വി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ കാ​റ്റാ​ടി​ക​ള​ക്കം എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ഇ​ട​പെ​ട​ൽ. 

Tags:    
News Summary - Project for 500 MW electricity from wind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.