തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ അപകടത്തിെൻറ സി.സി ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡീവീഡിയുടെ പകർപ്പ് ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് നൽകണമെന്ന ആവശ്യം പ്രോസിക്യൂഷൻ തള്ളി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രണ്ട് ഡീവീഡികൾ അന്വേഷണസംഘം തെളിവായി നൽകിയിരുന്നു. ഈ രേഖകൾ ആവശ്യപ്പെട്ടാണ് ശ്രീറാം കോടതിയിൽ ഹരജി നൽകിയത്. രാസപരിശോധന നടത്താതെ രേഖകൾ പ്രതിക്ക് നൽകാൻ നിയമസാധുത ഇല്ലായെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞ തവണ പ്രോസിക്യൂഷൻ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും കോടതി വിസമ്മതിച്ചിരുന്നു. തുടർന്ന് പ്രതിക്ക് തെളിവുകൾ നൽകാൻ ആകുമോ എന്ന കാര്യത്തിൽ നിയമ സാധുത പരിശോധിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ കേസ് വിചാരണക്കോടതിക്ക് കൈമാറുന്നത് വീണ്ടും കോടതി മാറ്റി. ഈ ആവശ്യം ഉന്നയിച്ച് പ്രതി നൽകിയ ഹരജിയിൽ ഈ മാസം 30ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ തീർപ്പുണ്ടാക്കും എന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.