കൊച്ചി: ബി.ഡി.എസ് സ്പോട്ട് അഡ്മിഷൻ അടുത്തമാസം മൂന്നിനുശേഷം പാടില്ലെന്ന് ഹൈകോടതി. രണ്ടിന് അഡ്മിഷന് തീര്‍ന്നില്ലെങ്കില്‍ ഞായറാഴ്ചയാണെങ്കിലും മൂന്നാം തീയതി അഡ്മിഷൻ പൂർത്തിയാക്കണമെന്ന നിർദേശത്തോടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് കൂടുതൽ സമയം അനുവദിച്ചത്. എൻ.ആർ.െഎ അടക്കമുള്ള ബി.ഡി.എസ് വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ശനിയാഴ്ച അഞ്ച് വരെയും നീട്ടി. ബി.ഡി.എസ് മെറിറ്റ് സീറ്റിലേക്ക് പ്രവേശനം തേടാൻ അവസരമൊരുക്കാനായി പ്രവേശനവുമായി ബന്ധപ്പെട്ട് ഷെഡ്യൂൾ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം എൻ.ആർ.െഎ വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ആറു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരൻറി നല്‍കണമെന്ന വ്യവസ്ഥ ആർക്കൊക്കെ ബാധകമാകുമെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെടുന്ന വ്യക്തത ഹരജിയും കോടതി പരിഗണിച്ചു. സുപ്രീം കോടതിയില്‍ അപ്പീലുമായി പോയ കോഴിക്കോട് കെ.എം.സി.ടി, എറണാകുളം ശ്രീനാരായണ എന്നിവര്‍ക്ക് മാത്രമാണ് ഇൗ നിർദേശമെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാറുമായി കരാര്‍ ഒപ്പിടുകയും പിന്നീട് അതില്‍നിന്ന് പിന്മാറുകയും ചെയ്ത പെരിന്തല്‍മണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.ഐ കോളജ് എന്നിവയെ മറ്റു കോളജുകളെ പോലെയാണ് പരിഗണിക്കുന്നതെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോഴും സംസ്ഥാനസര്‍ക്കാറിനെയും പ്രവേശന പരീക്ഷ കമീഷണറെയും കോടതി വാക്കാല്‍ വിമര്‍ശിച്ചു. രാഷ്ട്രീയത്തെ വിദ്യാഭ്യാസത്തില്‍നിന്ന് മാറ്റി നിര്‍ത്തണമെന്ന് കോടതി നിർദേശിച്ചു. വിദ്യാഭ്യാസത്തില്‍ രാഷ്ട്രീയ ഇടപെടല്‍ പാടില്ല. ജയപ്രകാശ് നാരായണെൻറ സമരമുറകള്‍ മൂലം മുന്‍കാലത്ത് ബിഹാറില്‍ വിദ്യാഭ്യാസ മേഖല തിരിച്ചടി നേരിട്ടെന്നും കോടതി ചൂണ്ടിക്കാട്ടി. മെഡിക്കൽ ഫീസും അലോട്ടുമെൻറുമായി ബന്ധപ്പെട്ട കേസിലും കഴിഞ്ഞ ദിവസം കോടതി സർക്കാറിനെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.