കൂളിമാട് പാലത്തിന്റെ ബീം ​തകർന്നു; നിർമ്മാണത്തകരാറല്ലെന്ന് യു.എൽ.സി.സി


കോഴിക്കോട്: നിർമാണത്തിലിരുന്ന കൂളിമാട് പാലത്തിന്റെ ബീം തകർന്നു. ചാലിയാറിന് കുറുകെ നിർമിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്. ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല.

രാവിലെയാണ് സംഭവം. പാലത്തിന്റെ മൂന്ന് തൂണുകൾക്ക് മുകളിൽ സ്ലാബ് ഇടുന്നതിനായി സ്ഥാപിച്ച ബീമുകളാണ് തകർന്നത്. നിർമാണ പ്രവർത്തി പൂർത്തിയാകാനിരിക്കെയാണ് ബീം തകർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.

അതേസമയം, പാലത്തിന്റെ ബീം തകർന്നത് നിർമാണ തകരാറല്ലെന്ന് നിർമാതാക്കളായ യു.എൽ.സി.സി പറഞ്ഞു.

ബീം ഉയർത്തിനിർത്തിയിരുന്ന ഹൈഡ്രോളിക് ജാക്കികളിൽ ഒന്ന് പൊടുന്നനെ തകരാറിലായതുകൊണ്ട് ബീം ചരിഞ്ഞതാണ് സംഭവം. നിർമ്മാണത്തകരാറൊ അശ്രദ്ധയൊ അല്ല, മറിച്ച് നിർമ്മാണത്തിന് ഉപയോഗിച്ച യന്ത്രത്തിനുണ്ടായ തകരാർ മാത്രമാണ് സംഭവിച്ചതെന്നും യു.എൽ.സി.സി വ്യക്തമാക്കി.

ഉയർത്തിനിർത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ അതിനെ താങ്ങിനിർത്തിയിരുന്ന ജാക്കികളിൽ ഒന്ന് പ്രവർത്തിക്കാതാകുകയായിരുന്നു. അതോടെ ബീം മറുവശത്തേക്കു ചരിഞ്ഞു.

ഈ നിർമ്മാണത്തിൽ ഒരു സ്ലാബിനെ താങ്ങിനിർത്താൻ മൂന്നു ബീമുകളാണു വേണ്ടത്. അതിൽ ഒരു വശത്തെ ബീമാണു ചാഞ്ഞത്. അതു നടുവിലെ ബീമിൽ മുട്ടി. നടുവിലെ ബീം ചരിഞ്ഞ് മറുപുറത്തെ ബീമിലും മുട്ടി. ആ ബിമാണു മറിഞ്ഞത്. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും യു.എൽ.സി.സി പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.