ദുബൈ: വാമൊഴിയിൽ മാത്രം കേട്ടിരുന്ന ബ്യാരി ഭാഷക്ക് ഇനി എഴുത്തും വഴങ്ങും. മലയാളിയായ പ്രവാസി ഡോക്ടർ മുഹമ്മദ് ഫൗസിദ് തയാറാക്കിയ ലിപിയിൽ മാറ്റങ്ങളോടെ ബ്യാരി സാഹിത്യ അക്കാദമിയാണ് പ്രസിദ്ധീകരിക്കുന്നത്. മംഗലാപുരത്തെ മുസ്ലിം സമുദായത്തിൽപെട്ടവർ സംസാരിക്കുന്ന ഭാഷയാണ് ബ്യാരി.
ദക്ഷിണ കർണാടക, ഉഡുപ്പി, ചിക്കമംഗലൂർ എന്നിവിടങ്ങളിലും ഈ ഭാഷ പ്രചാരത്തിലുണ്ട്. എന്നാൽ, ലിപിയില്ലാത്തതിനാൽ ഈ ഭാഷയിലുള്ളവർക്ക് എഴുത്ത് സാധ്യമായിരുന്നില്ല. ഇതിന് പരിഹാരമായാണ് ലിപി പുറത്തിറക്കുന്നത്. കോഴിക്കോട് വട്ടക്കിണർ സ്വദേശിയായ ഡോ. മുഹമ്മദ് ഫൗസീദ് ലിപി വികസിപ്പിച്ചെടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു.
ഫൗസിദ് സ്കൂൾ കാലം മുതലേ ലിപികൾ തയാറാക്കിയിരുന്നു. ഇവ വികസിപ്പിച്ചെടുത്താണ് ബ്യാരി ഭാഷക്കായി സമർപ്പിച്ചത്. ഇത് ഏറ്റെടുത്ത ബ്യാരി സാഹിത്യ അക്കാദമി മാറ്റങ്ങളോടെ പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുളുവിനായി തുടങ്ങിവെച്ച അക്ഷരങ്ങളാണ് പിന്നീട് ബ്യാരിക്കായി സംഭാവന ചെയ്തത്.
കർണാടക സർക്കാറിെൻറ അംഗീകാരം ലഭിക്കുന്നതോടെ ലിപി പുസ്തക രൂപത്തിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും എത്തുമെന്ന് കരുതുന്നു. അബൂദബി ഇൻഡസ് മെഡിക്കൽ സെൻററിലെ ഡെൻറിസ്റ്റാണ് ഡോ. മുഹമ്മദ് ഫൗസീദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.