കൊച്ചി: തട്ടിപ്പ് കേസിലെ പ്രതിയായ നടിയുടെ ബ്യൂട്ടി പാർലറിന് നേരെ പട്ടാപ്പകൽ രണ്ട ംഗ സംഘം വെടിയുതിർത്തു. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെ ബൈക്കിലെത്തിയ രണ്ട് പേരാ ണ് നടി ലീന മരിയ പോളിെൻറ എറണാകുളം പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാർലർ ‘ദ നെയി ൽ ആർട്ടിസ്ട്രി’യിലേക്ക് വെടിവെച്ചശേഷം കടന്നുകളഞ്ഞത്. ആർക്കും പരിക്കില്ല. അക്രമികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
പനമ്പിള്ളിനഗറിലെ തിരക്കേറിയ സ്ഥലത്ത് നടൻ ധർമജൻ ബോൾഗാട്ടിയുടെ ഫിഷ് ഹബ്ബിന് തൊട്ടുമുകളിലെ നിലയിലാണ് ബ്യൂട്ടി പാർലർ പ്രവർത്തിക്കുന്നത്. ഫിഷ് ഹബ്ബിെൻറ വശത്തെ പടികളിലൂടെ മുകളിലെത്തിയ അക്രമികൾ ബ്യൂട്ടിപാർലറിന് മുന്നിൽ സെക്യൂരിറ്റി ഗാർഡിനെ കണ്ടതോടെ ചുവരിലേക്ക് രണ്ടു തവണ വെടിയുതിർക്കുകയായിരുന്നു. ഈ സമയം രണ്ടു ജീവനക്കാരും രണ്ട് ഇടപാടുകാരും സ്ഥാപനത്തിലുണ്ടായിരുന്നു.
വെടിയുതിർത്ത ശേഷം പാർലറിനകത്തേക്ക് പ്രവേശിക്കാതെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങിയ അക്രമികൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്ന് തൃക്കാക്കര അസി. പൊലീസ് കമീഷണർ പി.പി. ഷംസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ മുംബൈ അധോലോക സംഘത്തിന് പങ്കുള്ളതായി സൂചനയുണ്ട്. അധോലോക സംഘത്തിലുൾപ്പെട്ട രവി പൂജാരയാണ് സംഭവത്തിന് പിന്നിലെന്ന് നടി ജീവനക്കാരോട് പറഞ്ഞതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
2013ൽ കനറാ ബാങ്ക് ചെന്നൈ ശാഖയിൽനിന്ന് 19 കോടി തട്ടിയെടുത്ത കേസിലെ പ്രതിയാണ് നടി. 2015 ൽ അറസ്റ്റിലായ ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.