കൊച്ചി: നടി ലീന മരിയ പോളിെൻറ ബ്യൂട്ടി പാര്‍ലറിനുനേരെ വെടിയുതിര്‍ത്ത കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കും. അറസ്റ്റിലായ ബിബിൻ വർഗീസ്, ബിലാൽ എന്നിവരെ ബ്യൂട്ടി പാർലറിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അധോലോക നായകന്‍ രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട് സംഘമാണ് വെടിവെപ്പിനുള്ള ക്വട്ടേഷൻ നൽകിയത്. 30,000 രൂപക്കായിരുന്നു ക്വട്ടേഷൻ.
ഡിസംബർ 15നായിരുന്നു പനമ്പിള്ളിനഗറിലെ ബ്യൂട്ടി പാര്‍ലറിനുനേരെ വെടിവെപ്പ് നടന്നത്. വെടിയുതിർത്ത എറണാകുളം സ്വദേശികളായ ബിബിൻ വർഗീസ്, ബിലാൽ എന്നിവർ വ്യാഴാഴ്ചയാണ് കൊച്ചി ക്രൈംബ്രാഞ്ചിെൻറ പിടിയിലായത്. ഇവർക്ക് പെരുമ്പാവൂരിലെ ക്വട്ടേഷന്‍ സംഘങ്ങളുമായും ബന്ധമുണ്ട്.
രവി പൂജാരിക്കും കൊല്ലം സ്വദേശിയായ ഡോക്ടര്‍ക്കും വെടിവെപ്പുമായി ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസുമായി ബന്ധപ്പെട്ട് ജനുവരി അവസാനം രവി പൂജാരി ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.