‘രാഹുൽ ആരെയും കൊന്നിട്ട്​ ഒളിവിലിരിക്കുന്നയാളല്ലല്ലോ; പൊലീസിനോട് ചോദിച്ചപ്പോൾ രാഷ്ട്രീയമല്ലേയെന്നായിരുന്നു മറുപടി’

അടൂർ: രാഹുൽ തീവ്രവാദിയെന്ന പോലെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്ന് അറസ്റ്റിലായ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്‍റ്​ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അമ്മ ബീന ആർ. കുറുപ്പ്​. ഇതിനെതിരെ എന്ത്​ നടപടി സ്വീകരിക്കണമെന്ന്​ അവൻ വന്നിട്ട്​ തീരുമാനിക്കുമെന്നും അമ്മ വ്യക്തമാക്കി.

രാവിലെ 5.30 മുതൽ ജനലിലും വാതിലിലും തട്ടുന്നുണ്ടായിരുന്നു​. പൊലീസിന്‍റെ രീതി രാഹുൽ എന്തോ ഭീകരവാദിയാണെന്ന പോലെയായിരുന്നു. കാര്യം ചോദിച്ചപ്പോൾ രാഷ്ട്രീയമല്ലേയെന്നായിരുന്നു മറുപടി. രാഹുൽ ആരെയും കൊന്നിട്ട്​ ഒളിവിലിരിക്കുന്നയാളല്ലല്ലോ.

പിടിക്കാനായിരുന്നെങ്കിൽ തിങ്കളാഴ്ച കൊല്ലത്തു നിന്നു തന്നെ പിടികൂടാമായിരുന്നല്ലോ. വീട്​ വളഞ്ഞ്​ കൊണ്ടുപോകേണ്ട കുറ്റം രാഹുൽ ചെയ്തിട്ടില്ല. കന്‍റോൺമെന്‍റ്​ പൊലീസിന്‍റെ തൊട്ടടുത്ത ആശുപത്രിയിലാണ്​ രാഹുൽ ഒരാഴ്​ച കിടന്നത്​. അവിടെച്ചെന്ന്​ കസ്റ്റഡിയിലെടുക്കാമായിരുന്നു. കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരെ പിടിക്കാൻ ഈ ശുഷ്കാന്തി​യൊന്നും പൊലീസ്​ കാണിക്കുന്നില്ലല്ലോയെന്നും ബീന പറഞ്ഞു. 

Tags:    
News Summary - Bina R Kurup said that the behavior of the police was as if Rahul Mankoottathil was a terrorist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.