‘രാഹുൽ ആരെയും കൊന്നിട്ട് ഒളിവിലിരിക്കുന്നയാളല്ലല്ലോ; പൊലീസിനോട് ചോദിച്ചപ്പോൾ രാഷ്ട്രീയമല്ലേയെന്നായിരുന്നു മറുപടി’
text_fieldsഅടൂർ: രാഹുൽ തീവ്രവാദിയെന്ന പോലെയായിരുന്നു പൊലീസിന്‍റെ പെരുമാറ്റമെന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അമ്മ ബീന ആർ. കുറുപ്പ്. ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് അവൻ വന്നിട്ട് തീരുമാനിക്കുമെന്നും അമ്മ വ്യക്തമാക്കി.
രാവിലെ 5.30 മുതൽ ജനലിലും വാതിലിലും തട്ടുന്നുണ്ടായിരുന്നു. പൊലീസിന്‍റെ രീതി രാഹുൽ എന്തോ ഭീകരവാദിയാണെന്ന പോലെയായിരുന്നു. കാര്യം ചോദിച്ചപ്പോൾ രാഷ്ട്രീയമല്ലേയെന്നായിരുന്നു മറുപടി. രാഹുൽ ആരെയും കൊന്നിട്ട് ഒളിവിലിരിക്കുന്നയാളല്ലല്ലോ.
പിടിക്കാനായിരുന്നെങ്കിൽ തിങ്കളാഴ്ച കൊല്ലത്തു നിന്നു തന്നെ പിടികൂടാമായിരുന്നല്ലോ. വീട് വളഞ്ഞ് കൊണ്ടുപോകേണ്ട കുറ്റം രാഹുൽ ചെയ്തിട്ടില്ല. കന്‍റോൺമെന്‍റ് പൊലീസിന്‍റെ തൊട്ടടുത്ത ആശുപത്രിയിലാണ് രാഹുൽ ഒരാഴ്ച കിടന്നത്. അവിടെച്ചെന്ന് കസ്റ്റഡിയിലെടുക്കാമായിരുന്നു. കുഞ്ഞുങ്ങളെ പീഡിപ്പിച്ചവരെ പിടിക്കാൻ ഈ ശുഷ്കാന്തിയൊന്നും പൊലീസ് കാണിക്കുന്നില്ലല്ലോയെന്നും ബീന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.