തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിര്‍മിത കോവിഡ് വാക്സിനായ കോവാക്സിൻ ഉപയോഗിച്ചു തുടങ്ങി. ഭാരത് ബയോടെക്ക് ഐ.സി.എം.ആര് പൂനെ ദേശീയ വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച കോവാക്സിൻ കേരള പൊലീസ് അടക്കമുള്ള മുന്നണിപ്പോരാളികൾക്ക് ഇന്നലെ മുതലാണ് നൽകി തുടങ്ങിയത്.
സമ്മതപത്രം വാങ്ങിയാണ് കോവിഡ് മുന്നണി പോരാളികൾക്ക് കോവാക്സിൻ നൽകുന്നത്. ഇവർ ആവശ്യപ്പെട്ടാലും കോവി ഷീൽഡ് വാക്സിൻ നൽകില്ല. എന്നാൽ ആരോഗ്യ പ്രവർത്തകർക്ക് കോവി ഷീൽഡ് വാക്സിൻ തന്നെയാവും നൽകുക.
മൂന്നാം ഘട്ട പരീക്ഷണം കഴിയാത്തതിനാൽ കോവാക്സിൻ നൽകേണ്ട എന്നായിരുന്നു സർ്കകാർ നേരത്തേ തീരുമാനിച്ചിരുന്നത്. പക്ഷേ കോവാക്സിന്റെ കൂടുതൽ ഡോസുകൾ വരും ദിവസങ്ങളിൽ കേരളത്തിൽ എത്തുന്ന സാഹചര്യത്തിൽ അതു കൊടുത്തു തീർക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുകയായിരുന്നു.
കോവാക്സിൻ ഈ മാസത്തോടെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടണിലെ ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയും പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് വികസിപ്പിച്ച കോവിഷിൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.