സ്വപ്നക്കും ഷാജ് കിരണിനുമെതിരെ ഹരജിയുമായി ബിലീവേഴ്സ് ചർച്ച്

തിരുവല്ല: സ്വർണക്കള്ളക്കടത്ത് കേസിൽ വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ ഷാജ് കിരൺ, സ്വപ്ന സുരേഷ് എന്നിവർക്കെതിരെ ഹരജിയുമായി ബിലീവേഴ്സ് ചർച്ച്. മാനനഷ്ടം, ക്രിമിനൽ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിലീവേഴ്സ് ചർച്ച് തിരുവല്ല കോടതിയിൽ ഹരജി നൽകി.

തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രേഷ്മ ശശിധരനാണ് ബിലീവേഴ്സ് ചർച്ച് ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ ഹരജി നൽകിയത്. പരാതി കോടതി ഫയലിൽ സ്വീകരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍റേയും കോടിയേരി ബാലകൃഷ്ണന്‍റെയും ഇടനിലക്കാരായി പ്രവർത്തിക്കുന്നത് ബിലീവേഴ്സ് ചർച്ചാണെന്ന് സ്വപ്ന പുറത്തുവിട്ട ഷാജ് കിരണിന്‍റെ ശബ്ദരേഖയിൽ ഉണ്ടായിരുന്നു. 

Tags:    
News Summary - believers church petition against Swapna Suresh and Shaj Kiran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.