വിശ്വാസികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്​ പള്ളിയില്‍ പോകാൻ അവസരമുണ്ടാവണം -സമസ്​ത

മലപ്പുറം: കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിലെ ആരാധനാലയങ്ങളില്‍ അഞ്ചുപേരിലധികം പാടില്ലെന്ന മലപ്പുറം ജില്ലാ കലക്ടറുടെ തീരുമാനം അടിയന്തിരമായി പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ്​ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പട്ടു.

എല്ലാ തലത്തിലുമുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പൂർണമായും പാലിച്ചുകൊണ്ടാണ് മുസ്‌ലിം പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് വിശുദ്ധ റമദാന്‍ മാസമാണ്. വിശ്വാസികള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പള്ളിയില്‍ പോകാനവസരമുണ്ടാവണം. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് അഞ്ച് പേരില്‍ പരിമിതപ്പെടുത്തി കലക്ടര്‍ തീരുമാനമെടുത്തത്.

പൊതു ട്രാന്‍സ്‌പോര്‍ട്ട് ഉള്‍പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാവുമെന്ന് നേതാക്കള്‍ പറഞ്ഞു.

മുസ്‌ലിം പണ്ഡിതന്‍മാരുമായി കൂടിയാലോചിച്ചെടുത്ത തീരുമാനമാണ് അഞ്ചുപേര്‍ എന്നത് ശരിയല്ലെന്നും കലക്ടര്‍ മാത്രമെടുത്ത തീരുമാനമാണ് ഇതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Believers should have the opportunity to go to church following the Kovid protocol - Samastha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.