ബംഗാളിൽ സിറ്റിങ്​​ സീറ്റുകളിൽ സി.പി.എം വിട്ടുവീഴ്​ചക്കില്ല; കോൺഗ്രസ്​ സഖ്യം അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: രണ്ട്​ സിറ്റിങ്​​ സീറ്റുകൾ വിട്ടുകൊടുക്കേണ്ടെന്ന നിലപാടിലേക്ക്​​ സി.പി.എം കേന്ദ്രകമ്മിറ്റി എത്ത ിയതോടെ​ പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ധാരണ അനിശ്ചിതത്വത്തിൽ.

ന്യൂഡൽഹിയിൽ സി.പി.എം കേന്ദ്രകമ്മിറ്റി യേ ാഗത്തിൽ വിവിധ സംസ്​ഥാനങ്ങളിലെ പ്ര​ാേദശിക ധാരണകൾ സംബന്ധിച്ച ചർച്ചയിലാണ്​ ബംഗാളിലെ സിറ്റിങ്​​ സീറ്റുകളിൽ വിട ്ടുവീ​ഴ്​ച വേണ്ടെന്ന്​ തീരുമാനിച്ചത്​. അ​തേസമയം, കോൺഗ്രസി​​െൻറ നാല്​ സിറ്റിങ്​​ സീറ്റുകളിൽ സി.പി.എം സ്​ഥാനാ ർഥികളെ നിർത്തില്ല.

നിലവിൽ കോൺഗ്രസി​​െൻറ സിറ്റിങ്​​ സീറ്റുകൾക്കു​പുറമെ സി.പി.എം വിജയിച്ച റായ്​ഗഞ്ചും മുർശിദാബാദും വേണമെന്ന കോൺഗ്രസ്​ ആവശ്യമാണ്​ ഏറക്കുറെ ഉറപ്പായ ബംഗാളിലെ സി.പി.എം^കോൺഗ്രസ്​ ധാരണ അനിശ്ചിതത്വത്തിലാക്കിയത്​. കോൺഗ്രസ്​ നേതാവ്​ ദീപാദാസ്​ മുൻഷി റായ്​ഗഞ്ചിൽ മത്സരിക്കാൻ തയാറെടുത്തിട്ടുമുണ്ട്​​.

എന്നാൽ സി.പി.എമ്മിന്​ കഴിഞ്ഞ ലോക്​സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽനിന്ന്​ ആകെ രണ്ട്​ അംഗങ്ങളെ ജയിപ്പിക്കാൻ കഴിഞ്ഞ മണ്ഡലങ്ങളാണ്​ ഇവ രണ്ടും. നേര​േത്ത കോൺഗ്രസ് ശക്​തികേന്ദ്രങ്ങളായിരുന്ന, മുസ്​ലിം വോട്ടുകൾ നിർണായകമായ ഇൗ രണ്ട്​ മണ്ഡലങ്ങളും തൃണമൂൽ തരംഗത്തിലും സി.പി.എമ്മിലെ മുസ്​ലിം നേതാക്കളായ മുഹമ്മദ്​ സലീം, ബദറുദ്ദുജ ഖാൻ എന്നിവരെ ജയിപ്പിക്കുകയായിരുന്നു.

തങ്ങളുടെ പരമ്പരാഗത മണ്ഡലങ്ങളായ ഇവ രണ്ടും വേണമെന്നാണ്​ കോൺഗ്രസ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. ആകെ 42 ലോക്​സഭ സീറ്റുകളുള്ള ബംഗാളിൽ 15മുതൽ 22 വരെ സീറ്റുകളാണ്​ കോൺഗ്രസ്​ ചോദിക്കുന്നത്​. ദേശീയ േനതൃത്വം ഇടപെ​േട്ടാ അല്ലാതെയോ ഇരു പാർട്ടികളു​െടയും സംസ്​ഥാന നേതൃത്വങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കിയില്ലെങ്കിൽ അടുത്ത ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​ - സി.പി.എം ധാരണ നടക്കാതെ പോകും.

അതിനിടെ, ലോക്​സഭാ തെരഞ്ഞെടുപ്പിലെ സി.പി.എം പ്രകടന പത്രിക സംബന്ധിച്ച്​ ​അംഗങ്ങളിൽ നിന്ന്​ പാർട്ടി അഭിപ്രായം തേടി. പൊത​ു രഷ്​ട്രീയ സാഹചര്യങ്ങൾ, ഇന്ത്യാ ^ പാക്​ അതിർത്തി സംഘർഷം എന്നിവയും കേന്ദ്രകമ്മിറ്റി ചർച്ച ചെയ്​തു.

Tags:    
News Summary - Bengal Sitting Seat CPIM-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.