മദ്യഷാപ്പുകള്‍ അടച്ചുപൂട്ടല്‍: നയം ഉടച്ചുവാര്‍ക്കാനിരിക്കുന്ന സര്‍ക്കാറിനും തിരിച്ചടി

കൊച്ചി: ദേശീയപാതയിലെയും സംസ്ഥാന പാതകളുടെയും സമീപത്തെ മദ്യശാലകളെല്ലാം അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി നിര്‍ദേശം, മദ്യനയം ഉടച്ചുവാര്‍ക്കാന്‍ അവസരം കാത്തിരിക്കുന്ന ഇടതുസര്‍ക്കാറിനും തിരിച്ചടിയായെന്ന് വിലയിരുത്തല്‍. ബിവറേജസ് ഒൗട്ട്ലറ്റുകള്‍ നിശ്ചിത ശതമാനം വീതം അടച്ച് സംസ്ഥാനത്തെ മദ്യനിരോധനത്തിലേക്ക് കൊണ്ടുവരുന്നതിന് തടയിട്ടുനില്‍ക്കുന്ന സര്‍ക്കാര്‍, അടുത്ത അബ്കാരി വര്‍ഷത്തില്‍ ബാറുടമള്‍ക്കുകൂടി ഗുണകരമായ നയം ആലോചിക്കുന്നെന്ന സൂചനകള്‍ക്കിടെയാണ് കോടതിയുടെ നിര്‍ദേശം വിലങ്ങുതടിയാകുന്നത്.

പാതയോരത്തല്ലാതെ മദ്യശാലകള്‍ തുടങ്ങല്‍ പ്രായോഗികമാകില്ളെന്നതും നിലവിലെ മാനദണ്ഡങ്ങള്‍ പാലിച്ച് മറ്റിടങ്ങളില്‍ പുതിയവയോ പൂട്ടുന്നവക്ക് പകരമോ തുടങ്ങുന്നത് എളുപ്പമാകില്ളെന്നതും ഫലത്തില്‍ മദ്യലഭ്യത കുറയാനാകും ഇടവരുത്തുക. കോടതി ഉത്തരവ് നടപ്പാകുന്നതുവഴി സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം ക്രമേണ കുറയുന്നതിലൂടെയാണിത്. മദ്യ നിരോധനമല്ല, വര്‍ജനമാണ് നയമെന്ന് മുഖ്യമന്ത്രി അടക്കം പ്രഖ്യാപിച്ചിരിക്കെ ഇതിനനുസരിച്ച നിലപാട് രൂപപ്പെടുത്തല്‍ പുതിയ സാഹചര്യത്തില്‍ ആയാസകരമാകും.

സുപ്രീംകോടതി പറയുന്ന ദൂരപരിധിക്കുപുറത്ത് ഇടം കണ്ടത്തെി പുതിയവ തുറക്കുന്നത് എളുപ്പമാകില്ല. റോഡരികിലെ ബിയര്‍ പാര്‍ലറുകളും ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട്ലറ്റുകളും പൂട്ടുന്നതോടെ പകരം മദ്യശാലകള്‍ തുറക്കല്‍ മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമായ സംസ്ഥാനമെന്ന നിലയിലും കേരളത്തില്‍ ബുദ്ധിമുട്ടാകുമെന്ന് വിലയിരുത്തുന്നു. സംസ്ഥാന-ദേശീയ പാതയോരത്തുനിന്ന് ഉള്ളിലേക്ക് മാറി മദ്യഷാപ്പുകള്‍ സ്ഥാപിക്കല്‍ കൂടിയ ജനസാന്ദ്രതയുള്ള കേരളത്തിന്‍െറ പ്രത്യേക സാഹചര്യത്തിലും ബുദ്ധിമുട്ടാകും. സൗകര്യം ലഭിക്കില്ളെന്നതിന് പുറമെ, വ്യാപകമായി ജനങ്ങളുടെ എതിര്‍പ്പും ഉയര്‍ന്നുവരുമെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുമുണ്ട്. മത-സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ താല്‍പര്യങ്ങളുടെ ഏറ്റുമുട്ടല്‍ വിഷയമായും ഇത് രൂപംപ്രാപിക്കുമെന്ന് വിലയിരുത്തുന്നു.

തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലൈസന്‍സ് ലഭ്യമാക്കിവേണം മദ്യക്കടകള്‍ തുടങ്ങാനെന്നതിനാല്‍ ഇതും എളുപ്പത്തില്‍ സാധ്യമാകില്ല. മദ്യശാലകള്‍ തുടങ്ങുന്നതിന് നിലവിലെ മാനദണ്ഡങ്ങള്‍ പാലിക്കലും എളുപ്പമാകില്ളെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ബാറുകള്‍ തുറക്കാന്‍ ശ്രമിക്കുന്നത് ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റും പരിസരത്തുനിന്ന് ദൂരപരിധി പാലിച്ചാകണം. കാലങ്ങളായി നിലനിന്ന മദ്യശാലകള്‍  മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചിരുന്നു. അതേസമയം, പുതിയവ തുടങ്ങുമ്പോള്‍ നിയമം കൃത്യമായി പാലിക്കാതെ തരമില്ല.

മാനദണ്ഡങ്ങളില്‍ ഇളവ് കൊണ്ടുവരാന്‍ ജനരോഷം ഭയക്കാതെ സര്‍ക്കാറിറങ്ങിയാല്‍ മാത്രം പുതിയവക്ക് സാധ്യത വരും. എന്നാല്‍, വ്യക്തമായ നിര്‍ദേശങ്ങളോടെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവെന്ന നിലയില്‍ നടപ്പാക്കാതിരിക്കാന്‍ തല്‍ക്കാലത്തേക്കെങ്കിലും സര്‍ക്കാറിന് കഴിയില്ളെന്ന സ്ഥിതിയാണ് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് ആവേശമാകുന്നത്.

Tags:    
News Summary - beverages outlet closing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.