തിരുവനതപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയോടനുബന്ധിച്ചു കഴക്കൂട്ടം -പാരിപ്പള്ളി നാഷണൽ ഹൈവേയിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ആറ് മുതൽ രാവിലെ 11വരെയും വൈകീട്ട് മൂന്ന് മുതൽ രാത്രി ഏഴ് വരെയുമുള്ള സമയത്ത് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്കു പോകേണ്ട വാഹനങ്ങൾ പാരിപ്പള്ളി നിന്നും പള്ളിക്കൽ കിളിമാനൂർ വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.
തിരുവനന്തപുരത്തു നിന്നും കൊല്ലത്തിലേക്ക് വരുന്ന വാഹനങ്ങൾ കഴക്കൂട്ടം തുമ്പ അഞ്ചുതെങ്ങ് - വർക്കല - പാരിപ്പള്ളി വഴി കൊല്ലം ഭാഗത്തേക്ക് പോകണമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.