കോഴിക്കോട്: കമ്മീഷണർ സിനിമയിലെ ഭരത് ചന്ദ്രൻ ഐ.പി.എസിൽ നിന്നും ഇപ്പോഴും ഇറങ്ങിവന്നിട്ടില്ലെന്ന വിമർശനത്തിന് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്.
‘‘അയാളിപ്പോഴും സിനിമയിൽ നിന്നും ഇറങ്ങി വന്നിട്ടില്ലെന്നാണ് ചിലർ പറയുന്നത്, അയാളിപ്പോഴും ഭരത് ചന്ദ്രനാണെന്നാ പറയുന്നത്. എന്താ ഭരത് ചന്ദ്രന് കുഴപ്പം. എന്റെ തണ്ടെല്ലിന്റെ ഗുണമാണ് ഞാൻ കാണിക്കുന്നത്. അത്, ഭരത് ചന്ദ്രനിലൂടെ സ്വാംശീകരിച്ചതാണ്.
ഭരത് ചന്ദ്രനെ കണ്ടുകൊണ്ട് എത്ര ഐ.പി.എസുകാരാണ് ഈ രാജ്യത്ത് നീതി നിർവഹണം നടത്തുന്നതെന്ന് അന്വേഷിക്കൂ. മലയാളികൾ മാത്രമല്ല, രാജ്യമുഴുവൻ ഓഡിറ്റ് ചെയ്യൂ. അപ്പോഴറിയാം. നിങ്ങൾ അത്, പറയുമ്പോൾ ഞാൻ അഭിമാനിക്കുന്നു. പക്ഷെ, അതിന്റെ വ്യഗ്യം ഞാൻ മനസിലാക്കുന്നു. എനിക്ക് ഉറപ്പായിട്ടും മനസിലാകും’’ എന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.