തിരുവനന്തപുരം: നർത്തകിയും സാമൂഹികപ്രവർത്തകയും മുൻ അംബാസഡർ ടി.പി. ശ്രീനിവാസന്റെ ഭാര്യയുമായ ചന്ദ്രലേഖ ശ്രീനിവാസൻ (74) അന്തരിച്ചു. ജവഹർനഗർ ശ്രീലേഖയിലായിരുന്നു താമസം. കുമാരപുരം കരുണ ചാരിറ്റബിൾ ഇന്റർനാഷനലിന്റെ സ്ഥാപക ചെയർപേഴ്സനാണ്. വേൾഡ് മലയാളി കൗൺസിലിന്റെ ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. ഭരതനാട്യം നർത്തകിയായിരുന്നു.
മക്കൾ: ശ്രീനാഥ് ശ്രീനിവാസൻ (മാധ്യമ വിഭാഗം അധ്യാപകൻ, കൊളംബിയ സർവകലാശാല), ശ്രീകാന്ത് ശ്രീനിവാസൻ (ദുബൈ). മരുമക്കൾ: രൂപ ഉണ്ണികൃഷ്ണൻ (അന്താരാഷ്ട്ര ഷൂട്ടിങ് താരം), ഷരാവതി ചോക്സി (ദുബൈ). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.