തിരുവനന്തപുരം: മുഖ്യമന്ത്രിയെ കുരുക്കാനും സംസ്ഥാന വികസനം അട്ടിമറിക്കാനും കേന്ദ്ര ഏജൻസികൾ നടത്തുന്ന നീക്കത്തിനെതിരെ ബഹുജനസമരത്തിന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനിച്ചു. പ്രതിപക്ഷത്തിെൻറ വികസനവിരുദ്ധ നിലപാടും തുറന്നുകാട്ടും. ഇടതുമുന്നണി യോഗം വിളിച്ച് സമര-പ്രചാരണ പരിപാടികൾക്ക് രൂപംനൽകും. സംസ്ഥാന വികസനത്തിൽ തൽപരരായ എല്ലാവിഭാഗം ജനങ്ങളെയും ഇതിൽ ഉൾപ്പെടുത്തും. കിഫ്ബിക്കെതിരെ വന്ന സി.എ.ജി റിപ്പോർട്ടിെൻറയും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളിൽ സമ്മർദമെന്ന വിവരത്തിെൻറയും സാഹചര്യത്തിലാണ് പാർട്ടി തീരുമാനം.
സംസ്ഥാന വികസനം അട്ടിമറിക്കാൻ വൻ ഗൂഢാലോചന നടക്കുന്നതായി യോഗത്തിനുശേഷം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ കേന്ദ്ര ഏജൻസികൾ അധികാര ദുർവിനിയോഗം ചെയ്ത് വട്ടമിട്ട് പറക്കുന്നു. രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു. ഭരണനേതൃത്വം നൽകുന്നവർക്കെതിരെ കള്ളത്തെളിവുണ്ടാക്കാൻ ഏജൻസികൾ കൂട്ടായി ശ്രമിക്കുന്നു. ബഹുജനാഭിപ്രായം രൂപപ്പെടുത്തി ഇതിനെ പ്രതിരോധിക്കും. മുഖ്യമന്ത്രിയെ കുടുക്കാനാകുമോയെന്ന വിധം അന്വേഷണം വഴി തിരിച്ചുവിടാൻ ശ്രമിക്കുന്നു. സ്വർണക്കടത്തിൽ ശരിയായ അന്വേഷണം വേണമെന്നാഗ്രഹിച്ചാണ് മുഖ്യമന്ത്രി കേന്ദ്ര ഏജൻസിയെ വിളിച്ചത്.
സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യംെവച്ച് നീങ്ങിയാൽ എതിർക്കുക സ്വാഭാവികമാണ്. കിഫ്ബിയെ ദുർബലപ്പെടുത്താൻ സി.എ.ജിയെ കൂട്ടുപിടിച്ച് പ്രതിപക്ഷം ശ്രമിച്ചു. യു.ഡി.എഫും ബി.ജെ.പിയും ഒരേനിലപാടിലാണ്. വികസനവിരുദ്ധ നിലപാടിനെ ജനങ്ങൾക്കിടയിൽ തുറന്നുകാട്ടും. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആത്മവിശ്വാസത്തോടെ ജനങ്ങളെ അഭിമുഖീകരിക്കാൻ ഇടത് മുന്നണിക്ക് സാധിക്കും.
എം.എൽ.എമാരെ വിലക്കുവാങ്ങി സർക്കാറിനെ ദുർബലപ്പെടുത്താനാവിെല്ലന്ന് കണ്ടാണ് ബി.ജെ.പി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നത്. രാഷ്ട്രീയമായി ദുർബലപ്പെട്ട യു.ഡി.എഫ്, മുസ്ലിം മത മൗലികവാദികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കി. ബി.ജെ.പി രഹസ്യ ബാന്ധവ വിശദാംശം വരുംദിവസങ്ങളിൽ വ്യക്തമാകും. രാഷ്ട്രീയ ചേരിയെന്ന നിലയിൽ യു.ഡി.എഫിെൻറ ജീർണത എം.എൽ.എമാരുടെ അറസ്റ്റിൽ വ്യക്തമായി. ഇതിെൻറ നിരാശയിലാണ് അപകടകരമായ രാഷ്്ട്രീയ തകരാറുകളിലേക്ക് യു.ഡി.എഫ് വഴിമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.