മലപ്പുറം: എക്സൈസ് ഇൻറലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ മാരക മയക്കു മരുന്നുകളുമായി രണ്ട് യുവാക്കൾ പിടിയിലായി. മലപ്പുറം പൈത്തിനിപറമ്പ് സ്വദേശി സൽമാൻ ഫാരിസ് (24), കൂട്ടിലങ്ങാടി കൊളപ്പറമ്പ് മുഹമ്മദ് നൗഷീൻ (23) എന്നിവരിൽ നിന്നാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡയിലെടുത്തു.
കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് (30.12 ഗ്രാം) എം.ഡി.എം.എയുമായി സൽമാൻ ഫാരിസിനെ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെൻറ് സ്പെഷൽ ആൻറി നാർക്കോട്ടിക്സ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എസ്. കലാമുദ്ദീനും സംഘവും പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കിട്ടിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് കൂട്ടാളിയായ നൗഷീൻ പിടിയിലായത്. 94 പാക്കറ്റ് (33 ഗ്രാം) എം.ഡി.എം.എയും എട്ട് എൽ.എസ്.ഡി സ്റ്റാമ്പുകളും 11 ഗ്രാം ഹാഷിഷ് ഓയിലുമാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ഗോവയിൽനിന്നും ബംഗളൂരുവിൽ നിന്നും കൊറിയർ മുഖേനയാണ് ഇത് കൊണ്ടുവരുന്നത്.
ബംഗളൂരുവിൽ കേസിലകപ്പെട്ട സമയത്തെ ജയിൽ ബന്ധങ്ങൾ ഉപയോഗിച്ച് മുഹമ്മദ് നൗഷീൻ വരുത്തുന്ന മയക്കുമരുന്നുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപന നടത്തുന്നതായി എക്സൈസ് ഇൻറലിജൻസ് വിഭാഗം നൽകിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
സർക്കിൾ ഇൻസ്പെക്ടറോടൊപ്പം ഇൻറലിജൻസ് വിഭാഗം പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോൻ, പി.കെ. പ്രശാന്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രഭാകരൻ പള്ളത്ത്, അനീഷ്കുമാർ, ജിനുരാജ്, അലക്സ്, സജി പോൾ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ സലീന, ജിഷ, ഡ്രൈവർ സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.