പയ്യന്നൂർ: ആർ.എസ്.എസ് രാമന്തളി മണ്ഡൽ കാര്യവാഹക് രാമന്തളി കക്കംപാറയിലെ ചൂരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയശേഷം വിദേശത്തേക്കുകടന്ന പ്രതിയെ കണ്ടെത്താൻ പൊലീസ് വിമാനത്താവളങ്ങൾക്ക് ലുക്കൗട്ട് സർക്കുലർ കൈമാറി. ഒരു പ്രതി വിദേശത്തേക്ക് കടന്നുവെന്ന വാർത്ത സ്ഥിരീകരിക്കാൻ പ്രതിയുടെ പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ളവ ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് നേരത്തെ കൈമാറിയിരുന്നു. തുടർന്ന് കോയമ്പത്തൂർ വിമാനത്താവളം അധികൃതരാണ് അതുവഴി ഷാർജയിലേക്ക് കടന്ന വിവരം നൽകിയിരുന്നത്.
കേസിൽ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 12ന് വൈകീട്ട് മൂന്നരക്കാണ് മുട്ടം പാലത്തിനടുത്തുവെച്ച് ബിജു കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ സംഘം ബിജു യാത്രചെയ്ത ബൈക്കിൽ ഇടിച്ചശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്ത് പണ്ടാരവളപ്പിൽ രാജേഷ് ഓടിരക്ഷപ്പെട്ടു. സി.പി.എം പ്രവർത്തകൻ സി.വി. ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള രാഷ്ട്രീയവിരോധമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.