ദേശീയപാത പുതുക്കാട് അപകടത്തിൽപ്പെട്ട് ലോറിക്കുള്ളിലേക്ക് കയറിയ ബൈക്ക് ഫയർഫോഴ്സ് പുറത്തെടുക്കുന്നു

ബൈക്കിനു പിറകില്‍ ലോറിയിടിച്ച് അപകടം; ലോറിയിൽ കുടുങ്ങിയ ബൈക്ക് പുറത്തെടുത്തത് ഫയര്‍ഫോഴ്‌സ്

ആമ്പല്ലൂര്‍: ദേശീയപാത പുതുക്കാട് ബൈക്കിനുപിറകില്‍ ലോറിയിടിച്ച് യുവാവിന് പരിക്ക്. ലോറിയുടെ അടിയില്‍ കുടുങ്ങിയ ബൈക്ക് ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്തു. അപകടത്തില്‍ തെറിച്ചുവീണ ബൈക്ക് യാത്രികന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

തിങ്കളാഴ്ച രാവിലെ പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ യൂ-ടേണിലായിരുന്നു അപകടം. ചാലക്കുടി ഭാഗത്തേക്ക് പോയിരുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പെട്ടെന്ന് ബ്രേയ്ക്കിട്ട ബൈക്കിന് പിറകില്‍ ലോറി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറോളം ദേശീയപാതയില്‍ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി.


Tags:    
News Summary - bike accident in Puthukkadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.