ഉപഭോക്താവിന് ബില്ല് നല്‍കല്‍ നിര്‍ബന്ധമാക്കും -മന്ത്രി ജി.ആര്‍. അനില്‍

തി​രു​വ​ന​ന്ത​പു​രം: 2019ലെ ​ക​ണ്‍സ്യൂ​മ​ര്‍ പ്രൊ​ട്ട​ക്​​ഷ​ന്‍ നി​യ​മ​ത്തി​ല്‍ അ​നു​ശാ​സി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​കാ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യും ല​ഭ്യ​മാ​കു​ന്നു​ണ്ടോ​യെ​ന്ന് സ​ര്‍ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്​ മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍.

സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ല്‍ ഏ​തു ചെ​റി​യ വ്യാ​പാ​ര​സ്ഥാ​പ​ന​മാ​യാ​ലും ബി​ല്ല് ന​ല്‍ക​ല്‍ വ്യാ​പാ​രി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ക്കി മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ ഉ​പ​ഭോ​ക്തൃ ദി​ന​ത്തി‍െൻറ സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ നി​ര​വ​ധി ചൂ​ഷ​ണ​ങ്ങ​ള്‍ക്ക് വി​ധേ​യ​മാ​കു​ന്നു​ണ്ട്. അ​വ​ക്കെ​തി​രെ ഉ​പ​ഭോ​ക്തൃ​നി​യ​മ​ത്തി​ല്‍ ഉ​പ​ഭോ​ക്താ​വി​ന് പ​രി​ര​ക്ഷ ഉ​റ​പ്പു​ന​ല്‍കു​ന്നു​മു​ണ്ട്. ജ​ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്തൃ​നി​യ​മ​ത്തി​ല്‍ അ​റി​വ്​ നേ​ട​ണം. അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ണ്ടാ​യി​രി​ക്ക​ണം. സം​സ്ഥാ​ന​ത്ത് ജി​ല്ല ക​ണ്‍സ്യൂ​മ​ര്‍ കോ​ട​തി​ക​ളി​ല്‍ ആ​കെ തീ​ര്‍പ്പാ​ക്കാ​നു​ള്ള കേ​സു​ക​ള്‍ 30,000 ആ​ണ്. ഒ​രു ജി​ല്ല​യി​ല്‍ ശ​രാ​ശ​രി 750 കേ​സു​ക​ള്‍ ഫ​യ​ല്‍ ചെ​യ്യു​ന്നു​ണ്ട്.

ശ​രാ​ശ​രി തീ​ര്‍പ്പാ​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം 450 ആ​ണ്. കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ള്‍ തീ​ര്‍പ്പാ​ക്കാ​ന്‍ ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Tags:    
News Summary - Bill payment will be mandatory for consumer says Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.