തിരുവനന്തപുരം: സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ വിദ്യാഭ്യാസത്തിലെ നൈപുണ്യ വിടവ് പരിഹരിക്കാൻ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല അധ്യാപകർക്കും വിദ്യാർഥികൾക്കും ബിൽഡിങ് ഇൻഫർമേഷൻ മോഡലിങ്ങിൽ (ബി.ഐ.എം) പരിശീലനം നൽകുന്നു. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനുമായി (ഐ.ഐ.ഐ.സി) ചേർന്നാണ് പ്രോജക്ട് ബേസ്ഡ് ലേണിങ്ങിലൂടെ അധ്യാപകർക്ക് സർവകലാശാല പരിശീലനം നൽകുന്നത്. അഞ്ചു ദിവസത്തെ പരിശീലനം തിങ്കളാഴ്ച കൊല്ലം ഐ.ഐ.ഐ.സി കാമ്പസിൽ ആരംഭിക്കും. വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
കെട്ടിടനിർമാണത്തിലെ അടിസ്ഥാന പദ്ധതികളുടെ ആസൂത്രണം, രൂപകൽപന, നിർമാണം, മാനേജ്മെന്റ് എന്നിവക്കായി ഉപയോഗിക്കുന്ന മോഡലുകളെ അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്വെയർ ആണ് ബി.ഐ.എം. സാങ്കേതിക സർവകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളിലെ സിവിൽ എൻജിനീയറിങ്, ആർക്കിടെക്ചർ അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. അഞ്ചു ദിവസത്തെ ഓഫ്ലൈൻ പരിശീലനത്തിനു ശേഷം പങ്കെടുക്കുന്നവർക്ക് 12 ദിവസത്തെ ഓൺലൈൻ പരിശീലനവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.