ചാലക്കുടി: ഒ.എൻ.ജി.സി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വി.കെ. ബിന്ദു ലാൽ ബാബുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഒ.എന്‍.ജി.സി ഡെപ്യൂട്ടി ജനറൽ മാനേജര്‍ ചാലക്കുടി സ്വദേശി ബിന്ദുലാല്‍ ബാബുവിന്റെ മൃതദേഹം ഇന്നലെയാണ് തെരച്ചിലിൽ കണ്ടെത്തിയത്. നേരത്തെ കണ്ടെത്തിയ ആറ് മൃതദേഹങ്ങളിൽ ഒന്ന് ബിന്ദു ലാലിന്റെതാണെന്ന് അധികൃതർ അറിയിച്ചിരുന്നെങ്കിലും വീട്ടുകാർ അംഗീകരിച്ചില്ല. തുടർന്ന് ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു.
ജനുവരി 13ന് നടന്ന അപകടത്തിൽ അഞ്ച് ഒ.എൻ.ജി.സി ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരും മരിച്ചു. മുംബൈ കടലില്‍ തഹെലികോപ്ടർ തകര്‍ന്നുവീണായിരുന്നു അപകടം. ബിന്ദുലാലിനൊപ്പമുണ്ടായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി ജോസ് ആൻറണി, പൊന്‍കുന്നം സ്വദേശി ശ്രീനിവാസൻ, തമിഴ്നാട് സ്വദേശി ശരവണൻ, പങ്കജ് ഗാര്‍ഗി, പൈലറ്റ് പുണെ സ്വദേശി ഒഹട്കര് എന്നിവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു.
തിരിച്ചറിയാത്ത മൃതദേഹം ബിന്ദുലാലിേൻറതാണെന്നായിരുന്നു സംശയം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കിട്ടിയ ബിന്ദുലാലിെൻറ ഡ്രൈവിങ് ലൈസന്‍സായിരുന്നു സംശയ കാരണം. എന്നാൽ, മൃതദേഹം ബിന്ദുലാലിേൻറതല്ലെന്ന് ഭാര്യ ഷൈനിയും ബന്ധുക്കളും പറഞ്ഞു. ഇതേതുടർന്നാണ് ഡി.എൻ.എ പരിശോധന നടത്തിയത്.
രണ്ടു പൈലറ്റുമാരും ബിന്ദുലാല്‍ ബാബു ഉൾപ്പെടെ ഒ.എന്‍.ജി.സിയുടെ അഞ്ചു ഡെപ്യൂട്ടി ജനറല്‍ മാനേജർമാരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മറ്റൊരു ഉദ്യോഗസ്ഥന് പകരക്കാരനായാണ് ബിന്ദുലാല്‍ ബാബു സഹപ്രവര്‍ത്തകര്‍ക്കൊപ്പം അറബിക്കടലിലെ എണ്ണക്കിണറിലേക്ക് പോയത്. അതാകട്ടെ, ദുരന്തത്തിലേക്കും. മുമ്പൊരിക്കല്‍ മരണക്കയത്തില്‍നിന്ന് ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതാണ്. 2005 ജൂലൈയില്‍ എണ്ണക്കിണറിന് തീപിടിച്ച് 12 പേര് മരിച്ച ദുരന്തത്തില്‍ നിന്നായിരുന്നു ആ രക്ഷപ്പെടൽ. അന്ന് അഞ്ചു മണിക്കൂറോളം കടലില്‍ കിടന്ന ബിന്ദുലാലിനെ രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.