ബംഗളൂരു: മയക്കുമരുന്ന് കടത്തിലെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ (37) കസ്റ്റഡി കാലാവധി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും.
ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കുന്ന ബിനീഷിനെ ഇ.ഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടാനിടയില്ല. അതേസമയം, മയക്കുമരുന്ന് കേസിൽ ചോദ്യംചെയ്യുന്നതിനായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) കോടതി അനുമതി തേടിയേക്കും. തുടർച്ചയായി നാലു ദിവസം 30 മണിക്കൂറിലേറെയാണ് ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തത്.
സുഹൃത്തെന്നനിലയിൽ അനൂപിന് പണം ൈകമാറുക മാത്രമാണ് ചെയ്തതെന്ന മൊഴിയിൽ ബിനീഷ് ഉറച്ചുനിൽക്കുകയാണ്. പല ഘട്ടങ്ങളിൽ പല അക്കൗണ്ടുകളിൽനിന്ന് ബിനീഷ് വൻതുക അനൂപിന് കൈമാറിയെന്നാണ് ഇ.ഡിയുടെ വാദം. എന്നാൽ, ഇൗ തുക കള്ളപ്പണമാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ ബിനീഷിെൻറ മൊഴിയിൽനിന്ന് ഇ.ഡിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവരം. തിങ്കളാഴ്ച ഉച്ചവരെ വീണ്ടും ചോദ്യംചെയ്യും.
ബംഗളൂരു ആസ്ഥാനമായി ബിനീഷിെൻറ പേരിൽ രജിസ്റ്റർ ചെയ്ത 'ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസ്', 'ബി കാപിറ്റൽ ഫോറെക്സ്' എന്നീ കമ്പനികളെക്കുറിച്ചും ഇ.ഡി വിവരം ശേഖരിക്കുന്നുണ്ട്.
ഹവാല ഇടപാടുകൾക്കായാണ് ഇൗ കമ്പനികൾ ആരംഭിച്ചതെന്ന ആക്ഷേപമുയർന്നിരുന്നു. മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് ബംഗളൂരു കമ്മനഹള്ളിയിൽ ഹോട്ടൽ ബിസിനസ് ആരംഭിച്ച 2015ൽ തന്നെയാണ് ബിനീഷിെൻറ പേരിൽ ബി കാപിറ്റൽ ഫോറെക്സ് ട്രേഡിങ് മണി എക്സ്ചേഞ്ച് സ്ഥാപനവും ബി കാപിറ്റൽ ഫിനാൻഷ്യൽ സർവിസ് എന്ന സ്ഥാപനവും രജിസ്റ്റർ ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.