തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയുടെ അറസ്റ്റിൽ നെഞ്ചിടിച്ച് സിനിമ-ക്രിക്കറ്റ് ലോകം. കേരള ക്രിക്കറ്റ് ടീമിെലയും മലയാളസിനിമയിലെയും പല പ്രമുഖർക്കും ബിനീഷുമായുള്ള സാമ്പത്തിക ഇടപാടുകളും അടുപ്പവും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും അന്വേഷിച്ച് തുടങ്ങിയതോടെ 'പ്രമുഖരെല്ലാം' കടുത്ത മാനസികസമ്മർദത്തിലാണ്.
അടുത്തിറങ്ങിയ 14 മലയാളസിനിമകളുെട നിർമാതാക്കളുടെ സാമ്പത്തിക ഇടപാടുകളും പരിശോധനയിലുണ്ട്. ബിനീഷിെൻറ ബിനാമിയായി ഇ.ഡി പറയുന്ന അനൂപിന് മലയാളസിനിമയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്ന് നേരത്തേ തന്നെ സൂചനകളുയർന്നിരുന്നു. ഇയാളുടെ മൊബൈലിൽനിന്ന് യുവ സംവിധായകെൻറയും നടീനടന്മാരുടെയും വിവരങ്ങൾ നാർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ബംഗളൂരു യൂനിറ്റ് നേരേത്തതന്നെ കണ്ടെത്തിയിട്ടിട്ടുണ്ട്.
ഈ വിവരങ്ങൾ എൻ.സി.ബി കൊച്ചി യൂനിറ്റിന് കൈമാറിയിട്ടുണ്ട്. ആഡംബര കാറുകളോട് പ്രിയമുള്ള ബിനീഷിെൻറ സുഹൃത് വലയത്തിലുള്ള മൂന്ന് ഡ്രൈവർമാരെ നേരേത്ത കൊച്ചി ഓഫിസിലേക്ക് വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി ബന്ധപ്പെട്ട ഫ്ലാറ്റുകൾ, കോവിഡിന് മുമ്പ് ടെക്നോപാർക്കിന് സമീപത്ത് ആരംഭിച്ച ഹോട്ടൽ, കേശവദാസപുരത്തും ശംഖുംമുഖത്തുമുള്ള ആഡംബരഹോട്ടലുകൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്.
ശബരിമലയിൽ മണ്ഡലകാലത്ത് പമ്പയിൽ കടകൾ അനുവദിക്കുന്നതിൽ നടന്ന കമീഷൻ ഇടപാടുകൾ, വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കൾ നടത്തിയ ക്വാറി ഇടപാടുകൾ, അവയിലെ വൻതുകകളുടെ കമീഷൻ തുടങ്ങിയവ സംബന്ധിച്ചും എൻഫോഴ്സ്മെൻറ് അന്വേഷിക്കുന്നുണ്ട്. ശബരിമല കമീഷൻ ഇടപാട് നേരത്തേ വിവാദമായിരുന്നു.
സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തരുടെ വരവ് കുറഞ്ഞതോടെ നൽകിയ തുകയിൽ ഒരു പങ്ക് തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികളിൽ ചിലർ പാർട്ടിയെ സമീപിച്ചിരുന്നു. അന്ന് വാങ്ങിയ തുകയിൽ 35 ലക്ഷം തിരികെ നൽകിയാണ് സംഭവം ഒതുക്കിയത്.
ലഹരി ഇടപാടുകൾക്ക് അടക്കം വലിയ തുകകളാണ് അനൂപിെൻറ അക്കൗണ്ടിലേക്ക് ബിനീഷ് കൈമാറ്റം ചെയ്തതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ പണം ഉപയോഗിച്ചാണത്രേ കൊച്ചിയിലെ നിശാപർട്ടികളിലും സിനിമമേഖലകളിലും അനൂപ് മയക്കുമരുന്ന് വിതരണം നടത്തിയത്. തലശ്ശേരിയിൽ ക്രിക്കറ്റ് ക്ലബ് വഴി കെ.സി.എയിൽ എത്തിയ ബിനീഷിന് കേരള ക്രിക്കറ്റ് താരങ്ങളുമായും ബിസിനസ് ബന്ധം ഉണ്ട്. ബിനീഷ് വിരുന്നുകൾ ഒരുക്കിയ കോവളത്തെ ആഡംബര ഹോട്ടലിലെ ബിസിനസ് പങ്കാളിത്തവും ഇ.ഡി പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.