ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്​ഡ്​: നടപടിക്ക്​ പൊലീസ്​; വിടാതെ ഇ.ഡി

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി അവസാനിപ്പിക്കാതെ പൊലീസും വിവാദം ഗൗനിക്കാതെ ഇ.ഡിയും. ഇ.ഡി നടപടി ചോദ്യം ചെയ്​ത്​ ബിനീഷി​െൻറ കുടുംബം നിയമനടപടി തുടങ്ങി.

ബിനീഷി​െൻറ ഭാര്യാപിതാവ്​ പ്രദീപ് കോടതിയിലും എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടർക്കും പരാതി നൽകി​. രാത്രി ഒമ്പതിന്​ ത​െൻറ ഭാര്യയെയും മകളെയും പിഞ്ചുകുഞ്ഞിനെയും മാത്രം ഉദ്യോഗസ്ഥർക്കൊപ്പം വീട്ടിലാക്കി പോകാൻ നിർദേശിച്ചെന്നും മടങ്ങിവന്ന തന്നെ വീട്ടിൽ കയറാൻ അനുവദിച്ചില്ലെന്നും ഭാര്യയെയും മകളെയും മാനസികവും ശാരീരികവുമായി ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്നുമാണ്​ പരാതി​. ആരോപണങ്ങൾ അപ്പാടെ നിഷേധിക്കുകയാണ്​ ഇ.ഡി വൃത്തങ്ങൾ.

ബിനീഷി​െൻറ മകളെ ബുദ്ധിമുട്ടിച്ചെന്ന പരാതിയിൽ ബാലാവകാശ കമീഷൻ നൽകിയ ഉത്തരവിൽ പൊലീസ് നടപടിയെടുത്തിട്ടില്ല. ബിനീഷി​െൻറ വീട്ടിൽ 26 മണിക്കൂർ നീണ്ട ഇ.ഡി റെയ്ഡിനിടെയായിരുന്നു ബാലാവകാശ കമീഷ​ൻ ഇടപെടൽ. ബിനീഷി​െൻറ കുഞ്ഞിനുള്ള അവകാശങ്ങൾ നിഷേധിച്ചെന്ന പരാതിയിൽ കമീഷൻ അധ്യക്ഷൻ കെ.വി. മനോജ്കുമാ‍ർ നേരിട്ട് വീട്ടിലെത്തിയിരുന്നു.

ഇ.ഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്ന പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കമീഷൻ സിറ്റി പൊലീസ് കമീഷണർക്ക്​ നിർദേശം നൽകിയിരുന്നു. ഉത്തരവ്​ രേഖാമൂലം ലഭിച്ചാൽ പരാതിക്കാരുടെ മൊഴിയെടുത്തശേഷം തുടർനടപടി തീരുമാനിക്കാനാണ് പൊലീസ് ശ്രമം.

കോടതി ഉത്തരവുമായാണ്​ പരിശോധന നടത്തിയതെന്നും നിയമപരമായ കാര്യങ്ങളാണ് ചെയ്തതെന്നും ഇ മെയിലൂടെ ഇ.ഡി പൊലീസിന് മറുപടി നൽകിയിരുന്നു. പക്ഷേ, പരാതിയിൽ പറഞ്ഞ ആരോപണങ്ങള്‍ക്ക് ഇതേവരെ വ്യക്തമായ മറുപടി വന്നിട്ടില്ലെന്നാണ് പൊലീസ് നിലപാട്​. 

Tags:    
News Summary - Bineesh Kodiyeri's house raided Police take action E.D

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.