ബിനീഷിന്‍റെ ജുഡീഷ്യൽ കസ്​റ്റഡി ഒരു മാസത്തേക്ക്​ നീട്ടി

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന്​ കേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ (ഇ.ഡി) അറസ്​റ്റ്​ ചെയ്​ത ബിനീഷ്​ കോടിയേരിയുടെ ജുഡീഷ്യൽ കസ്​റ്റഡി മാർച്ച്​ 23 വരെ നീട്ടി. കേസിൽ ഒക്​ടോബർ 29ന്​ അറസ്​റ്റിലായ ബിനീഷ്​ നാലു മാസത്തോളമായി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ബിനീഷിന്‍റെ ജുഡീഷ്യൽ കസ്​റ്റഡി ഒരു മാസത്തേക്ക്​ നീട്ടികേസിൽ ബിനീഷി​െൻറ ജാമ്യാപേക്ഷ തിങ്കളാഴ്​ച ബംഗളൂരു സിറ്റി സെഷൻസ്​ കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാവാനുണ്ടെന്ന ഇ.ഡി വാദം പരിഗണിച്ചാണ്​ കേസിൽ നാലാം പ്രതിയായ ബിനീഷി​െൻറ ജാമ്യാപേക്ഷ തള്ളിയത്​. ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കാനാണ്​ ബിനീഷി​െൻറ അഭിഭാഷകരുടെ തീരുമാനം.

Tags:    
News Summary - Bineesh Kodiyeri's judicial custody has been extended for a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.