മുംബൈ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി. ദുബൈയിലായതിനാൽ 21ന് വിചാരണക്ക് ഹാജരാകാനില്ലെന്ന് പറഞ്ഞും ഫെബ്രുവരി അവസാനത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ദിൻദോഷി സെഷൻസ് കോടതിയിൽ ഹരജിനൽകിയത്. ബിനോയിയുടെ ഹരജിയിൽ രേഖാമൂലം മറുപടി നൽകാൻ പരാതിക്കാരിയായ ബിഹാർ സ്വദേശിക്കും പൊലിസിനും സാവകാശം നൽകിയ കോടതി വാദം കേൾക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
ഡിസംബർ 15 നാണ് ബിനോയിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 21ന് വിചാരണ തുടങ്ങാനിരിക്കുകയായിരുന്നു. നിലവിൽ ബിനോയ് ജാമ്യത്തിലാണ്. വിചാരണ നീട്ടണമെന്ന ബിനോയിയുടെ ഹരജിയുടെ പകർപ്പ് ചൊവ്വാഴ്ചയാണ് പരാതിക്കാരിയുടെ അഭിഭാഷകന് ലഭിച്ചത്. വിചാരണ നടപടികൾ നീട്ടികൊണ്ട് പോകാനുള്ള നീക്കമാണെന്നും ഹരജിയെ എതിർക്കുമെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ അബ്ബാസ് മുഖ്തിയാർ പറഞ്ഞു.
തന്‍റെ മകന് നീതി ലഭിക്കാനാണ് നിയമ പോരാട്ടമെന്ന് കോടതിയിൽ എത്തിയ പരാതിക്കാരിയും പറഞ്ഞു. വിചാരണ തുടങ്ങിയാൽ പരാതിക്കാരിയുടെ മകന്‍റെ പിതൃത്വവുമായി ബന്ധപ്പെട്ട ഡി.എൻ.എ പരിശോധന റിപ്പോർട്ട് വിഷയം ഉന്നയിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ വ്യതമാക്കി. ബോംെമ്പ ഹൈകോടതി നിർദേശത്തെ തുടർന്നാണ് ബിനോയ് ഡി.എൻ.എ പരിശോധനക്ക് വിധേയനായത്. റിപ്പോർട്ട് സീൽചെയ്ത് ഹൈകോടതി രജിസ്ട്രാർക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.