തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയുടെ മകെനതിരായ ലൈംഗികപീഡന കേസിൽ കാര്യമായ ച ർച്ചയില്ലാതെ സി.പി.എം സംസ്ഥാനസമിതിയുടെ ആദ്യദിനം. കേന്ദ്രകമ്മിറ്റിയുടെ ലോക്സഭ തെ രഞ്ഞെടുപ്പ് അവലോകനത്തിന് ഭൂരിഭാഗം സമയവും ചെലവഴിച്ച യോഗത്തിൽ ചുരുക്കം ചിലർ മാത്രമാണ് ബിനോയ് വിഷയത്തിൽ അഭിപ്രായപ്രകടനത്തിന് മുതിർന്നത്. അവരാകെട്ട സം സ്ഥാന സെക്രേട്ടറിയറ്റിെൻറയും കോടിയേരിയുടെയും നിലപാടിനെ ശ്ലാഘിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം മുൻകൂട്ടി തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന കേന്ദ്രകമ്മിറ്റി വിലയിരുത്തലിന് ചുവടുപിടിച്ച് ജനവികാരം തിരിച്ചറിഞ്ഞില്ലെന്ന വിമർശനമാണ് നേതൃത്വത്തിെനതിരെ ഉയർന്നത്. ആന്തൂർ വിഷയത്തിലും ഒറ്റതിരിഞ്ഞ വിമർശനം ഉണ്ടായി.
ബിനോയ് വിവാദത്തിൽ സെക്രേട്ടറിയറ്റ് നിലപാടിലും കോടിയേരിയുടെ പ്രസ്താവനയിലും ഉൗന്നിയാണ് സംസാരിച്ച ചുരുക്കം ചിലർ അഭിപ്രായം പറഞ്ഞത്. ഇൗ വിഷയം അജണ്ടയിലും ഇല്ലായിരുന്നു. കോൺഗ്രസ് നേതാക്കൾെക്കതിരെ കഴിഞ്ഞ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് ലൈംഗിക ആരോപണം ഉയർന്നപ്പോൾ മിണ്ടാതിരുന്ന വലതുപക്ഷമാധ്യമങ്ങൾ ഇപ്പോൾ സി.പി.എം അംഗം പോലുമല്ലാത്ത ആളുടെ പേരിൽ പാർട്ടിയെ കടന്നാക്രമിക്കുകയാണെന്ന് മലബാറിൽ നിന്നുള്ള ഒരംഗം ചൂണ്ടിക്കാട്ടി. ആരോപണവിധേയെൻറ പിതാവ് സംസ്ഥാന സെക്രട്ടറിയാണെന്നത് മാത്രമാണ് ഇതിന് കാരണം. മറ്റു പല പാർട്ടികളിലും ലൈംഗികപീഡന ആരോപണവിധേയരെ മേൽകമ്മിറ്റികളിലേക്ക് കൊണ്ടുപോവുേമ്പാൾ ഇൗ വിഷയത്തിൽ കടുത്ത നിലപാടാണ് സി.പി.എം എടുക്കുന്നതെന്നും ചിലർ പറഞ്ഞു.
ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം സി.പി.എമ്മിന് ക്ഷീണമായെന്നും അഭിപ്രായം ഉയർന്നു. നഗരസഭ ചെയർപേഴ്സൻ ലൈസൻസ് കൊടുക്കാൻ നിർേദശിച്ചിട്ടും നഗരസഭ സെക്രട്ടറിയാണ് അത് അട്ടിമറിച്ചതെന്ന് കണ്ണൂരിൽനിന്നുള്ള അംഗങ്ങൾ ചൂണ്ടിക്കാട്ടി. ലോക്സഭ തെരഞ്ഞെടുപ്പിൽ വോെട്ടടുപ്പ് കഴിഞ്ഞിട്ടും ഭൂരിപക്ഷം സീറ്റുകളിലും വിജയിക്കുമെന്ന ആത്മവിശ്വാസം നേതൃത്വം പ്രകടിപ്പിച്ചത് ജനവികാരം തിരിച്ചറിയാൻ കഴിയാത്തതിനാലാണെന്ന് വിമർശനം ഉയർന്നു.
മിക്ക സീറ്റുകളിലെയും തോൽവി ഒരു ലക്ഷത്തിനും അതിന് മുകളിലും ഭൂരിപക്ഷത്തിനായിരുന്നു. ഇത് ഗൗരവമായി കാണണം. ജനവികാരം എതിരാണെന്ന് എന്തുകൊണ്ട് മനസ്സിലാക്കാൻ കഴിയുന്നില്ലെന്നത് പരിശോധിക്കണം. ജനങ്ങളുമായി കീഴ്ഘടകങ്ങൾക്ക് ബന്ധം നഷ്ടമായി. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് ഒഴികെ സീറ്റുകളിൽ ബി.ജെ.പി യു.ഡി.എഫിന് വോട്ട് മറിച്ചുകൊടുത്തു. അതിനാലാണ് പല സീറ്റുകളിലും യു.ഡി.എഫിന് വലിയ ഭൂരിപക്ഷം ലഭിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെട്ടു.
ബിനോയ് മുന്നണി വിഷയമല്ല -കാനം തൊടുപുഴ: ബിനോയ് കോടിയേരിക്ക് എതിരായ ആരോപണം വ്യക്തിപരം മാത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽ.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കാത്ത വിഷയമാണിത്. ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ട്. നടപടി ഉണ്ടാകുമെന്നും കാനം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.