എസ്.എഫ്.ഐ തുടരുന്നത് പ്രാകൃത സംസ്കാരം, തിരുത്തിയേതീരൂ; വിമർശനവുമായി ബിനോയ് വിശ്വം

ആലപ്പുഴ: കാര്യവട്ടത്തെ കേരള യൂനിവേഴ്സിറ്റി കാമ്പസിലുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്.എഫ്.ഐ തുടരുന്നത് പ്രാകൃത സംസ്കാരമാണെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ശൈലിയല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്.എഫ്.ഐ ശൈലി തിരുത്തിയേതീരുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർഥം അറിയില്ല. ഇത്തരക്കാർക്ക് അവരുടെ രാഷ്ട്രീയത്തിന്‍റെ ആഴം അറിയില്ല. പുതിയ ലോകത്തിന് മുമ്പിലുള്ള ഇടതുപക്ഷത്തിന്‍റെ കടമയെ കുറിച്ചും അറിയില്ല. അവരെ പഠിപ്പിക്കണം. എസ്.എഫ്.ഐയെ പഠിപ്പിച്ച് തിരുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന് ബാധ്യതയായി മാറുമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാർച്ചിൽ കേരള സർവകലാശാല കലോത്സവത്തിനിടെ സംഘർഷമുണ്ടായ സന്ദർഭത്തിലും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ബിനോയ് വിശ്വം രൂക്ഷ വിമർശനം നടത്തിയിരുന്നു. ഒരു സംഘടനക്ക് നിരക്കാത്തതും എസ്.എഫ്.ഐയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും ചേരാത്ത പ്രവൃത്തിയാണെന്നും അന്ന് ബിനോയ് വിശ്വം പറഞ്ഞത്.

മഹത്തായ ലക്ഷ്യങ്ങളുള്ള മഹത്തായ ആദർശങ്ങൾ മുറുകെ പിടിക്കേണ്ട മഹത്തായ ക്രിയേറ്റിവിറ്റിയുടെ കൂടെ നിൽക്കേണ്ട ഒരു സംഘടനയാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Binoy Viswam react to SFI Cruelty in College Campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.