2000 രൂപ നോട്ട്: ബിനോയ് വിശ്വം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: 2000 രൂപ നോട്ടില്‍ ദേവനാഗരി ലിപി ഉപയോഗിച്ചതിന്‍െറ ഭരണഘടനാ സാധുത ചോദ്യംചെയ്ത് സി.പി.ഐ നേതാവ് ബിനോയ് വിശ്വം സുപ്രീംകോടതിയെ സമീപിച്ചു. പുതിയ കറന്‍സിയില്‍ രൂപയുടെ മൂല്യം ദേവനാഗരി ലിപിയില്‍ രേഖപ്പെടുത്തിയത് ആര്‍ട്ടിക്കിള്‍ 343(1) പ്രകാരം ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗമായ ബിനോയ് വിശ്വം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.

ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രീംകോടതി, നോട്ട് അസാധുവാക്കിയതിനെതിരെ സമര്‍പ്പിച്ച മറ്റ് ഹരജികളോടൊപ്പം ഈമാസം 25ന് പരിഗണിക്കും. ബാങ്ക് കറന്‍സി രാജ്യത്തിന്‍െറ സമ്പദ്ഘടനയുടെ പ്രതീകമാണ്. നിയമനിര്‍മാണ സഭകളിലെ ചര്‍ച്ചക്കുശേഷം കറന്‍സി നോട്ടുകളുടെ മൂല്യം സംഖ്യയായി രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര ഭാഷയിലായിരിക്കണമെന്ന് ഭരണഘടനാ വകുപ്പിലുണ്ട്. പുതിയ നോട്ടില്‍ ദേവനാഗരി ലിപിയില്‍ സംഖ്യ രേഖപ്പെടുത്തിയത് ഭരണഘടനാ ലംഘനമാണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

2000 രൂപ നോട്ടില്‍ വെള്ളം പുരണ്ടാല്‍ നിറംമങ്ങുക തുടങ്ങിയ നിരവധി പോരായ്മകളുണ്ടെങ്കിലും ഭരണഘടന ലംഘനത്തിനെതിരെയാണ് ശ്രദ്ധ പതിപ്പിക്കുന്നതെന്നും 1960ലെ ഒൗദ്യോഗിക ഭാഷ നിയമപ്രകാരം സംഖ്യകള്‍ ഉപയോഗിക്കുന്നതില്‍ മാറ്റം അനുവദിക്കുന്നില്ളെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - binoy viswam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT