സാമൂഹിക സുരക്ഷാ പെൻഷൻ: മസ്റ്ററിങ് തീയതി നീട്ടി

തിരുവനന്തപുരം: സാമൂഹിക സുരക്ഷ, ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങൾ ബയോമെട്രിക്‌ സംവിധാനത്തിലൂടെ ശേഖര ിക്കുന്ന മസ്‌റ്ററിങ്‌ നടപടിയുടെ അവസാന തീയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് തീയതി നീട്ടിയത്. ധനകാര്യ അഡിഷനൽ ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ജനുവരി 31 ആയിരുന്നു മുമ്പ് മസ്റ്ററിങ്ങിന് അവസാന തീയതിയായി നിശ്ചയിച്ചത്. മസ്റ്ററിങ് പൂർത്തിയാക്കുന്നവർക്ക് മാത്രമേ പെൻഷൻ ആനുകൂല്യം ലഭ്യമാവുകയുള്ളൂ. എന്നാൽ, ഈ സമയപരിധി കഴിഞ്ഞിട്ടും പെൻഷൻകാരിൽ 5.90 ലക്ഷം പേർ മസ്റ്ററിങ് ചെയ്യാൻ ബാക്കിയായി.

മസ്റ്ററിങ് നടത്താൻ അവശേഷിക്കുന്നവർക്ക് ഒരവസരം കൂടി നൽകാനായാണ് തീയതി നീട്ടിയിരിക്കുന്നത്.

അര്‍ഹര്‍ തന്നെയാണ് ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് എന്ന് ഉറപ്പിക്കുന്നതിനുവേണ്ടിയാണ് ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാന്‍ സർക്കാർ നിർദേശിച്ചത്.

Tags:    
News Summary - biometric mustering date extended -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.