കോട്ടയം: പക്ഷിപ്പനിയത്തെുടര്‍ന്ന് വെള്ളിയാഴ്ച കോട്ടയം ജില്ലയില്‍ 7009 താറാവുകളെകൂടി കൊന്നു. ആര്‍പ്പൂക്കര തൊള്ളായിരംചിറ ചാലാകിരി പാടത്തെ നാല് കര്‍ഷരുടെ താറാവുകളെയാണ് കൊന്നത്. ഇതിനുസമീപത്തെ ആറായിരത്തോളം താറാവുകള്‍ക്കും രോഗലക്ഷണങ്ങളുണ്ട്. ഇതിനെ അടുത്തദിവസങ്ങളിലായി കൊല്ലും. അധികൃതരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് കൂടുതല്‍ താറാവുകളിലേക്ക് രോഗം പടരുകയാണ്.
നേരത്തേ 6000 താറാവുകളെ കൊല്ലാനായിരുന്നു തീരുമാനമെങ്കിലും കൂടുതല്‍ താറാവുകളില്‍ രോഗം കണ്ടത്തെി. ഇതുവരെ പതിനായിത്തോളം താറാവുകളെ കൊന്ന് കത്തിച്ചു. ഇനിയും ഇത്രയുംതന്നെ താറാവുകളെ കൊല്ളേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍.
കൂടുതല്‍ പഞ്ചായത്തുകളിലേക്ക് രോഗം പടരുകയാണ്. വെള്ളിയാഴ്ചയും അയ്മനം, ആര്‍പ്പൂക്കര, കുമരകം, നീണ്ടൂര്‍, തലയാഴം, വെച്ചൂര്‍, നാട്ടകം, പായിപ്പാട് പഞ്ചായത്തുകളില്‍ താറാവുകള്‍ ചത്തു. റാപ്പിഡ് റസ്പോണ്‍സ് ടീമിന്‍െറ നേതൃത്വത്തിലാണ് പ്രതിരോധനടപടി. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ താറാവുകളെയാണ് കൊല്ലുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.