തിരുവനന്തപുരം: രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സൗജന്യമായി ലഭിക്കേണ്ട ജനന-മരണ സർട്ടിഫിക്കറ്റിന് ഫീസ് ഇൗടാക്കുന്നതിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ അനധികൃതമായി ഇൗടാക്കുന്നത് കോടികൾ. ജനന-മരണ രജിസ്ട്രേഷൻ നിയമപ്രകാരം ജനന സർട്ടിഫിക്കറ്റ് മാതാപിതാക്കൾക്കും മരണ സർട്ടിഫിക്കറ്റ് മരണം രജിസ്റ്റർ ചെയ്യുന്ന ആൾക്കും മുദ്രപ്പത്രം ഇല്ലാതെ നൽകണം. എന്നാൽ, തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാർ ഇത് നൽകാറില്ല. പകരം ജനന സർട്ടിഫിക്കറ്റിെൻറ പകർപ്പിന് പ്രത്യേകം അപേക്ഷ സ്വീകരിച്ച്, ഫീസ് അടപ്പിച്ച് മുദ്രപ്പത്രത്തിലാണ് ഉദ്യോഗസ്ഥർ നൽകുന്നത്.
ജനന-മരണ രജിസ്ട്രേഷൻ ചട്ടത്തിലെ 17ാം വകുപ്പിെൻറ മറപിടിച്ചാണ് ഇത് നടപ്പാക്കുന്നത്. 10 രൂപ കോർട്ട്ഫീ സ്റ്റാമ്പിൽ അപേക്ഷ സ്വീകരിച്ച് 50 രൂപ മുദ്രപ്പത്രത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഒരു വർഷം ശരാശരി 8.5 ലക്ഷം ജനന-മരണങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്നത്. ഇതുവഴി ഖജനാവിലേക്ക് മുദ്രപ്പത്ര, കോർട്ട്ഫീ ഇനത്തിൽ 5.1 കോടി രൂപയാണ് ലഭിക്കുന്നത്.
50 രൂപയുടെ മുദ്രപ്പത്രം കിട്ടാതായാൽ 100െൻറയും 500െൻറയും മുദ്രപ്പത്രത്തിലാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതുവഴി ഒരു വർഷം സർക്കാറിന് ലഭിക്കുന്നത് 8.5 കോടി രൂപയാണ്. 500െൻറ മുദ്രപ്പത്രമായാല് വരുമാനം ഏറും. സൗജന്യമായി ജനന-മരണ സർട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് കാട്ടി രജിസ്ട്രേഷന് വകുപ്പ് മുന്‍ ഐ.ജി പി.ജെ. ഫ്രാന്‍സിസ് ചീഫ് രജിസ്ട്രാര്‍ക്ക് 2003ല്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന്, ചട്ടം കര്‍ശനമായി പാലിക്കാന്‍ ചീഫ് രജിസ്ട്രാര്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, ഫലമുണ്ടായില്ല. പി.ജെ. ഫ്രാന്‍സിസ് വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.