ചേർപ്പ് (തൃശൂർ): ഹൈകോടതി വിധിയെ തുടർന്ന് അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ ബി.ജെ.പി പ്രതിനിധികൾ അധികാരമേറ്റു. ഹരി സി. നരേന്ദ്രൻ പ്രസിഡൻറായും ഗീത സുകുമാരൻ വൈസ് പ്രസിഡൻറായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വരണാധികാരി സി.ഡി. മാലിനി സത്യവാചകം ചൊല്ലിക്കൊടുത്തു. എൽ.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തില്ല. ബി.ജെ.പി ജില്ല മുൻ പ്രസിഡൻറ് എ. നാഗേഷ്, ലോചനൻ എന്നിവർ ആശംസ നേർന്നു.
14 അംഗ പഞ്ചായത്തിൽ ബി.ജെ.പിക്ക് ആറും എൽ.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും പ്രതിനിധികളാണുള്ളത്. രണ്ടുതവണ യു.ഡി.എഫിെൻറ പിന്തുണയോടെ എൽ.ഡി.എഫിലെ എ.ആർ. രാജു പ്രസിഡൻറായും ഇന്ദിര ജയകുമാർ വൈസ് പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തിരുന്നു.
എന്നാൽ, യു.ഡി.എഫിെൻറ സഹായത്തോടെ ഭരിക്കേണ്ടെന്ന് പറഞ്ഞ് ഇവർ രണ്ട് തവണയും രാജിവെച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഈ അവസ്ഥ തുടരുന്നതിനാൽ തങ്ങളെ അധികാരമേൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ഹരി സി. നരേന്ദ്രനും ഗീത സുകുമാരനും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.